സുപ്രീംകോടതി വിധി 400 വിദ്യാർഥികൾക്ക് നിർണായകം
text_fieldsതിരുവനന്തപുരം: സുപ്രീംകോടതി വിധിയിൽ കണ്ണുംനട്ട് മൂന്ന് സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയ 400 വിദ്യാർഥികൾ. തൊടുപുഴ അൽ അസ്ഹർ, ഡി.എം വയനാട്, മൗണ്ട് സിേയാൺ എന്നീ കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കാണ് സുപ്രീംകോടതി വിധി നിർണായകമാകുന്നത്. ഹൈകോടതി വിധിയെ തുടർന്ന് ഉപാധികളോടെയാണ് മൂന്ന് കോളജുകളിലേക്കും സർക്കാർ പ്രവേശനം നടത്തിയത്. അൽ അസ്ഹർ, ഡി.എം വയനാട് എന്നീ കോളജുകളിൽ 150 വീതം സീറ്റുകളിലേക്കും മൗണ്ട് സിയോണിൽ 100 സീറ്റിലേക്കുമാണ് പ്രവേശനം നടത്തിയത്.
ഹൈകോടതി വിധിക്കെതിരെ മെഡിക്കൽ കൗൺസിൽ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അൽ അസ്ഹറിലെ പ്രവേശനത്തിന് അനുമതി നൽകിയ നടപടി തെറ്റാണെന്ന് നിരീക്ഷിച്ച കോടതി മറ്റു രണ്ട് കോളജുകളുടെ കേസുകൾ ബുധനാഴ്ച പരിഗണനക്കെടുക്കുന്നുണ്ട്. മാനേജ്മെൻറിന് വേണ്ടി കപിൽ സിബലും പ്രവേശനം നേടിയ വിദ്യാർഥികൾക്കായി സർക്കാർ മുൻ അറ്റോണി ജനറൽ മുകുൾ രോഹതഹിയുമാണ് ഹാജരാകുന്നത്. പ്രവേശനം നൽകിയ വിദ്യാർഥികളുടെ പഠനം കോടതി ഇടപെടൽ കാരണം തടസ്സപ്പെടുന്ന സാഹചര്യമുണ്ടാകുന്നത് ഒഴിവാക്കാൻ സർക്കാർ ഇക്കാര്യത്തിൽ മൂന്ന് കോളജുകൾക്കും അനുകൂലമായ നിലപാടാണ് കോടതിയിൽ സ്വീകരിക്കുക.
നേരത്തേ മെഡിക്കൽ കൗൺസിലും കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇൗ കോളജുകളിലേക്കുള്ള പ്രവേശനം തടഞ്ഞിരുന്നു. തുടർന്നാണ് മൂന്ന് കോളജുകളും ഹൈകോടതിയെ സമീപിച്ച് ഉപാധികളോടെ പ്രവേശനാനുമതി നേടിയത്. പ്രവേശനത്തിെൻറ അവസാനഘട്ടത്തിൽ നടന്ന സ്പോട്ട് അഡ്മിഷനിലാണ് ഇൗ മൂന്ന് കോളജുകളിലെയും 400 സീറ്റുകൾ സർക്കാർ നികത്തിയത്. സുപ്രീംകോടതിയിൽ തിരിച്ചടി നേരിട്ടാൽ ഇൗ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകും. ഇൗ സാഹചര്യം ഒഴിവാക്കാനാണ് സർക്കാർ ശ്രമം.
അതേസമയം, ആരോഗ്യമന്ത്രാലയത്തിെൻറ അംഗീകാരവുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ നിലവിലുണ്ടായിരുന്ന കേസുകൾ ഒന്നടങ്കം സുപ്രീംകോടതി വിളിപ്പിച്ചിട്ടുണ്ട്. കേസിൽ ഇനി സുപ്രീംകോടതിയായിരിക്കും വാദം കേട്ട് വിധി പറയുക. അടുത്ത 13ന് ഹൈകോടതി കേസിൽ അന്തിമ വിധി പറയാനിരിക്കെയാണ് കേസുകൾ സുപ്രീംകോടതി വിളിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.