മുഖ്യമന്ത്രിയുടെ വേദിയിൽ ഹിജാബ് ധരിച്ച് പ്രാർഥനഗീതവുമായി വിദ്യാർഥികൾ
text_fieldsകാട്ടാക്കട (തിരുവനന്തപുരം): ഹിജാബ് ധരിച്ചുവെന്നാരോപിച്ച് സ്കൂൾ വിദ്യാർഥികളെ ക്ലാസിന് പുറത്തുനിര്‍ത്തിയ കര്‍ണാടകക്ക് കേരളത്തിന്റെ മറുപടി.വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമിച്ച 53 സ്കൂള്‍ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ പ്രാർഥനഗീതം ആലപിച്ചത് ഹിജാബ് ധരിച്ച പെൺകുട്ടികൾ. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്. അനില്‍, ആൻറണി രാജു തുടങ്ങി വിശിഷ്ടാതിഥികള്‍ വേദിയിലുള്ളപ്പോഴാണ് പൂവച്ചൽ സ്കൂളിലെ ആറ് വിദ്യാർഥികളുടെ പ്രാർഥനഗീതം.
സ്കൂളിൽ നടന്ന ഈ പ്രാർഥനഗീതത്തിന്റെ ചിത്രം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഞൊടിയിടയിൽ തന്നെ ചിത്രം വൈറലാവുകയും ചെയ്തു. കര്‍ണാടകയിലെ ഹിജാബ് നിരോധന വിവാദം വാർത്തയായ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന്റെ വേറിട്ട നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.