നിപ വൈറസിന്റെ ജനിതകഘടനയിൽ പഠനം
text_fieldsകോഴിക്കോട്: നിപ വൈറസിന്റെ ജനിതകഘടന സംബന്ധിച്ച പഠനം പുണെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കൊറോണ വൈറസിൽതന്നെ കാലം കഴിയുന്തോറും ഒമിക്രോൺ, ഡെൽറ്റ എന്നിങ്ങനെ വകഭേദം കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങളുണ്ടോ എന്നതടക്കമാണ് പരിശോധിക്കുന്നത്.
2018ൽ രോഗം സ്ഥിരീകരിച്ച ഒട്ടുമിക്കയാൾക്കും മസ്തിഷ്ക ജ്വരമായിരുന്നു പ്രധാന ലക്ഷണമെങ്കിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നവരിൽ ശരീരവേദന, ചുട്ടുപൊള്ളുന്ന പനി, വിറയൽ, ചുമ, ശ്വാസതടസ്സം പോലുള്ളവയാണ് കണ്ടുവരുന്നത്. ഇതെല്ലാം പഠനത്തിന്റെ ഭാഗമാക്കുന്നുണ്ട്.
പഠനത്തിലെ കണ്ടെത്തൽ വൈറസിന്റെ വ്യാപനശേഷി,രോഗം മൂർച്ഛിക്കൽ എന്നിവയടക്കമുള്ളവയിൽ മുൻകരുതൽ സ്വീകരിക്കുന്നതിനടക്കം മുതൽകൂട്ടാവുമെന്നാണ് 2018ലെ ചികിത്സക്കുൾപ്പെടെ നേതൃത്വം നൽകിയ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.