തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ഗതാഗതക്കുരുക്കിനെ കുറിച്ച് പഠനം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ഗതാഗതക്കുരുക് ക് ഒഴിവാക്കാൻ നെതർലാൻഡിലെ എ.ആർ.ജി ട്രാഫിക് ആൻഡ് ട്രാൻസ്പോർട്ട് കമ്പനിയുമാ യി ധാരണയായതായി മുഖ്യമന്ത്രി. പഠനം നടത്താൻ അവർ സന്നദ്ധത അറിയിച്ചു. തുടർനടപടിക ൾക്ക് എംബസി വഴി ഇടപെടൽ നടത്തും. െഎ.ടി മേഖലയിൽ ലിവിങ് ലാബ്, സെൻറർ ഫോർ എക്സലൻസും ആരംഭിക്കാൻ െഎ.ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ നടപടിയെടുക്കും. ജ
നീവയിൽ നടന്ന ലോക പുനർനിർമാണ സമ്മേളനത്തിൽ, മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർ നടത്തിയ രക്ഷാപ്രവർത്തന മാതൃക മറ്റിടങ്ങളിലും നടപ്പാക്കാമെന്ന് വിലയിരുത്തി. ഇൗ വർഷം അവസാനത്തോടെ യു.എൻ സെക്രട്ടറി ജനറലിെൻറ അഡ്വക്കറ്റ് ഫോർ സസ്െറ്റെനബിൾ ഗോൾസിലെ എഡ്വേർഡ് ഡോപ്പു കേരളത്തിലെത്തും. പുനർനിർമാണത്തിന് യു.എൻ.ഡി.പിയുടെ സഹായ വാഗ്ദാനം ലഭിച്ചു. പകർച്ചവ്യാധി നിയന്ത്രണത്തിന് ലോകാരോഗ്യ സംഘടനയുടെ സഹായ വാഗ്ദാനവും ലഭിച്ചു. ഇതിനായി വിശദമായ പ്രപ്പോസൽ നൽകും. എല്ലാ ജില്ലയിലും മാലിന്യ സംസ്കരണ പ്ലാൻറുകൾ നിർമിക്കും. ഇൗ രംഗത്തും സഹകരണം ഉണ്ടാകും.
ജനീവയിലെയും ബേണിലെയും ഇത്തരം പ്ലാൻറുകൾ സന്ദർശിച്ചു. അവയുടെ മാതൃക കേരളത്തിലും പ്രയോജനപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളെ പങ്കാളിയാക്കി മാലിന്യ സംസ്കരണം യാഥാർഥ്യമാക്കാനാണ് ലക്ഷ്യം. സ്വിറ്റ്സർലൻഡിൽനിന്ന് പ്രതിനിധി സംഘം കേരളത്തിലെത്തും. കേരളത്തിൽനിന്ന് സംഘം അവിടേക്കും േപാകും. സ്വിസ് സി.ഇ.ഒമാരുടെ സംഘവും കേരളത്തിലെത്തും. കേരള വളർച്ച മാതൃക പഠിക്കാനെത്തുന്ന വിഖ്യാത സാമ്പത്തിക വിദഗ്ധൻ തോമസ് പിെക്കറ്റിക്ക് വിവരങ്ങൾ ലഭ്യമാക്കാൻ നോഡൽ ഒാഫിസറെ നിയമിക്കും. സംസ്ഥാനത്തിെൻറ ഭാവിക്ക് ഗുണകരമാകുന്ന സന്ദർശനമായിരുന്നു നടന്നത്. തുടർനടപടികൾ തടസ്സമില്ലാതെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.