വിദേശപഠനം; മാർഗനിർദേശവുമായി മീഡിയവണ്‍ എജുഗേറ്റ്
text_fieldsകോഴിക്കോട്: വിദേശ രാജ്യങ്ങളിലെ പഠനത്തെയും തൊഴിൽസാധ്യതകളെയും കുറിച്ച് മാർഗനിർദേശം നല്‍കാനുള്ള മീഡിയവണ്‍ എജുഗേറ്റ് ഓവർസീസ് എജുക്കേഷൻ എക്സ്പോ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജി-ടെക് ഗ്ലോബൽ കാമ്പസുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജി-ടെക് ഗ്ലോബൽ കാമ്പസുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
പഴയ കാലത്തുനിന്ന് വ്യത്യസ്തമായി വിദേശത്ത് നിരവധി പഠനസാധ്യതകള്‍ തുറന്നുകിടക്കുകയാണെന്നും കൃത്യമായ മാർഗനിർദേശമാണ് ആവശ്യമെന്നും തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. ചതിക്കുഴികളിൽ വീഴാതെ മികച്ച ഉപരിപഠനം നേടുകയാണ് വേണ്ടതെന്നും മീഡിയവണ്‍ സംഘടിപ്പിച്ച ‘എജുഗേറ്റ്’ ഏറെ പ്രസക്തമാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ നടന്ന കൗണ്‍സലിങ്ങിന് നിരവധി വിദ്യാർഥികളെത്തി. മീഡിയവണ്‍ സി.ഇ.ഒ റോഷൻ കക്കാട്ട്, ജി-ടെക് ചെയർമാൻ-മാനേജിങ് ഡയറക്ടർ മഹറൂഫ് മണലൊടി, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ മിഷാൽ അബൂബക്കർ, ഡോ. മെഹന മണലൊടി, ഡിജിറ്റല്‍ മീഡിയ സൊല്യൂഷൻസ് ഡെപ്യൂട്ടി ജനറല്‍ മാനേജർ ഹസ്നൈന് അഹമ്മദ് എന്നിവർ പങ്കെടുത്തു. ജി-ടെക് ഗ്ലോബൽ കാമ്പസിലെ ഫാക്കല്‍റ്റികളാണ് കൗണ്‍സലിങ്ങിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.