മികച്ച പൊലീസ് സേന കേരളത്തിലേതെന്ന് പഠനം
text_fieldsതിരുവനന്തപുരം: ഡൽഹി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേന കേരളത്തിലേതെ ന്ന് പഠനം. കേരള പൊലീസ് ഫേസ്ബുക്കിലാണ് ഇക്കാര്യം പങ്കുെവച്ചത്. അടിസ്ഥാനസൗകര്യം, ആള്‍ബലം, ബജറ്റ് വിഹിതം എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും വ്യക്തമാക്കുന്നു. മൊത്തം മികവില്‍ ഡല്‍ഹിയും കേരളവുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തുണ്ട്. ആള്ബലത്തിെൻറ കാര്യത്തില്‍ ഡല്‍ഹിയും കേരളവും സമാസമം നില്ക്കുമ്പോള് അടിസ്ഥാനസൗകര്യത്തിെൻറ കാര്യത്തില്‍ ഡല്‍ഹി ഒരുപടി മുന്നിലാണ്.
1.03 ആണ് ഡല്‍ഹിയുടെ ഇന്‍ഡക്സ് പോയൻറ്. കേരളത്തിേൻറത് 0.89. അതേസമയം ബജറ്റ് വിഹിതത്തില്‍ മഹാരാഷ്ട്രയാണ് മുന്നില്‍ നില്‍ക്കുന്നത്. ലോക്നീതി സെൻറർ ഫോര്‍ ദി സ്റ്റഡി ഓഫ് െഡവലപ്പിങ് സൊസൈറ്റീസ് ആന്‍ഡ് കോമണ്‍ കോസ് തയാറാക്കിയ രാജ്യത്തെ പൊലീസിങ് റിപ്പോര്‍ട്ടിലാണ് ഇൗ നിരീക്ഷണം. 2016വരെയുള്ള കണക്കനുസരിച്ച് ടെലിഫോണോ വയര്‍ലെസ് ഫോണോ പോലുമില്ലാത്ത 24 പൊലീസ് സ്റ്റേഷനുകളാണ് രാജ്യത്തുള്ളത്. ഝാര്‍ഖണ്ഡ്, നാഗാലാന്‍ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലാണ് ഈ 24 സ്റ്റേഷനുകള്‍.
ഇത്തരം സൗകര്യങ്ങളില്‍ മുന്നിലുള്ള കേരളത്തില്‍ ഒരു പൊലീസ് സ്റ്റേഷനില്‍ ശരാശരി ആറ് കമ്പ്യൂട്ടറെങ്കിലുമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. പല സ്റ്റേഷനുകളിലും ഇത് പത്ത് വരെയാണ്. വാഹനമില്ലാത്ത പൊലീസ് സ്റ്റേഷനുകളും രാജ്യത്തുണ്ട്. ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, തെലുങ്കാന എന്നിവിടങ്ങളിലാണ് ഇവ. ഇക്കാര്യത്തിലും കേരളം ഏറെ മുന്നിലാണെന്ന് പഠനം വ്യക്തമാക്കുന്നെന്നാണ് പൊലീസ് കുറിപ്പിൽ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.