Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊഴിൽ സമ്മർദം...

തൊഴിൽ സമ്മർദം പഠിക്കുന്നു

text_fields
bookmark_border
job stress
cancel

തൊടുപുഴ: തൊഴിലിടങ്ങളിൽ യുവജനം നേരിടുന്ന സമ്മർദമടക്കമുള്ള കാര്യങ്ങൾ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കാൻ യുവജന കമീഷൻ. യുവജനങ്ങൾക്കിടയിൽ തൊഴിൽസമ്മർദവും തുടർന്നുള്ള മാനസിക പ്രശ്നങ്ങളും ആവർത്തിക്കുന്ന സാഹചര്യത്തിലാണ്​ കേരള സംസ്ഥാന യുവജന കമീഷൻ ഇത്തരമൊരു പഠനത്തിന്​ മുന്നിട്ടിറങ്ങുന്നത്​​.

അഞ്ചംഗ വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ സൈക്കോളജി, സോഷ്യോളജി വിദ്യാർഥികൾ പഠനത്തിന്‍റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കും. 2025 ഏപ്രിലോടെ പഠനം പൂർത്തിയാക്കി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയാണ്​ ലക്ഷ്യം​.

895 ആത്മഹത്യകൾ പഠിച്ച് ഒന്നാം ഘട്ട റിപ്പോർട്ട്

കമീഷന്‍റെ നേതൃത്വത്തിൽ യുവജനതയുടെ മാനസിക- ആരോഗ്യമേഖല സംബന്ധിച്ച് നടത്തിയ ഒന്നാംഘട്ട പഠന റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്​. സംസ്ഥാനത്ത് അഞ്ച് വർഷത്തിനകം നടന്ന 895 ആത്മഹത്യകളാണ് പഠനവിധേയമാക്കിയത്.

തൊഴിൽരഹിതരേക്കാൾ കൂടുതൽ ജീവനൊടുക്കിയത്​ തൊഴിൽ ചെയ്യുന്നവരായിരുന്നു​. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരാണ്​ ഇതിൽ ഭൂരിഭാഗവും. വ്യക്തികളുടെ വരുമാനവുമായും ഇത്​ ബന്ധപ്പെട്ടിട്ടിട്ടുണ്ട്​.

​​ഇതിന്‍റെ രണ്ടാംഘട്ടമെന്ന നിലയിലും​ ​തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട സമ്മർദം യുവാക്കൾക്കിടയിൽകൂടി വരുന്നതിന്‍റെ പശ്ചാത്തലത്തിൽകൂടിയാണ്​​ രണ്ടാംഘട്ട പഠനം. തൊഴിലിടങ്ങളിലെ സമ്മർദവുമായി ബന്ധപ്പെട്ട പരാതികൾ വിവിധയിടങ്ങളിൽനിന്ന്​ ലഭിക്കുന്നതായി കമീഷൻ ചൂണ്ടിക്കാട്ടുന്നു​.

ഐ.ടി, ടെക്‌സ്​റ്റൈത്സ്​ തുടങ്ങി വിവിധങ്ങളായ മേഖലകൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തുക. ഡിസംബർ അവസാനത്തോടെ ആരംഭിക്കുന്ന പഠനം മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയത്തിൽ പ്രാവീണ്യമുള്ള അധ്യാപകരുടെയും നേതൃത്വത്തിലാണ് നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudiesKerala NewsJob Stress
News Summary - Studying job stress
Next Story