ശ്രീറാം വെങ്കിട്ടരാമൻ റിപ്പോർട്ട് നൽകി; പൊലീസിേൻറത് ഗുരുതര വീഴ്ച
text_fieldsതൊടുപുഴ: ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കലക്ടറെയും റവന്യൂ ഉദ്യോഗസ്ഥരെയും കൈയേറ്റം ചെയ്ത സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ചസംഭവിച്ചതായി ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമെൻറ റിപ്പോർട്ട്. സംഭവത്തിൽ രണ്ട് എസ്.ഐമാർ ഉൾപ്പെടെയുള്ളവർ കാഴ്ചക്കാരായി നിന്നു. സംഭവത്തിൽ ഉത്തരവാദികളായ സി.പി.എം നേതാക്കൾക്കെതിരെ ഉചിത വകുപ്പുകൾ ചുമത്തണമെന്നും പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.
സബ് കലക്ടറെ തടഞ്ഞത് കലക്ടർ നേരിട്ട് അന്വേഷിക്കും
ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കലക്ടറെയും റവന്യൂ ഉദ്യോഗസ്ഥരെയും തടഞ്ഞ് കൈയേറ്റം ചെയ്ത സംഭവം കലക്ടർ ജി.ആർ. ഗോകുൽ നേരിട്ട് അന്വേഷിക്കും.
ജില്ല മജിസ്ട്രേറ്റ് എന്ന നിലയിൽ മജിസ്റ്റീരിയൽ തലത്തിലുള്ള അന്വേഷണം നടത്താനാണ് തീരുമാനം. ദേവികുളത്തെ ഒഴിപ്പിക്കലിനിടെയുണ്ടായ സംഭവങ്ങളിൽ പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന് വ്യക്തമാക്കി ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കലക്ടർ അന്വേഷണം പ്രഖ്യാപിച്ചത്.പൊലീസിനെ അറിയിക്കാതെയാണ് റവന്യൂ അധികൃതർ ഒഴിപ്പിക്കാൻ എത്തിയതെന്നും ആവശ്യത്തിന് പൊലീസ് ഉണ്ടായിരുന്നില്ലെന്നും എസ്.പിയുടെ റിപ്പോർട്ടിൽ പറയുന്നു.
പിന്നീട് സബ് കലക്ടർ സ്ഥലത്തെത്തി ആവശ്യപ്പെട്ടതിനെത്തുടർന്ന് കൂടുതൽ പൊലീസിനെ എത്തിച്ചുനൽകുകയായിരുെന്നന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മർദനമേറ്റ ഭൂസംരക്ഷണ സേനാംഗം പരാതിയില്ലെന്നുപറഞ്ഞതിനാൽ സംഭവത്തിൽ കേസെടുത്തില്ല. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ കേസെടുക്കാത്തത് ക്രിമിനൽ നടപടച്ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ജില്ല ഭരണകൂടത്തിെൻറ നിരീക്ഷണം. ഇൗ സാഹചര്യത്തിലാണ് മജിസ്റ്റീരിയൽതല അന്വേഷണം നടത്താൻ തീരുമാനിച്ചത്.
ആവശ്യമെങ്കിൽ അന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിവരം ശേഖരിക്കും. റിപ്പോർട്ട് 19ന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.