സബ് കലക്ടറെ മാറ്റണം, മുഖ്യമന്ത്രിക്ക് എം.എൽ.എയുടെ ‘കുറ്റപത്രം’
text_fieldsതൊടുപുഴ: ജനതാൽപര്യത്തിനെതിരെ പ്രവർത്തിക്കുന്ന ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റണമെന്ന് സ്ഥലം എം.എൽ.എ എസ്. രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് ആവശ്യപ്പെട്ടു. സബ്കലക്ടറുടെ പ്രവർത്തനങ്ങൾ പാർട്ടിക്കും സർക്കാറിനും എങ്ങനെ ദോഷം ചെയ്തെന്ന് വ്യക്തമാക്കുന്ന കത്ത് രാജേന്ദ്രൻ വ്യാഴാഴ്ച വൈകീട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സർവകക്ഷി യോഗ തീരുമാനങ്ങള്‍ ശ്രീറാം വെങ്കിട്ടരാമന് അട്ടിമറിക്കുന്നെന്ന് ആരോപിച്ച് മൂന്നാറില്‍നിന്ന് മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ സംഘം ചൊവ്വാഴ്ച മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. സർവകക്ഷി താൽപര്യം ബോധ്യപ്പെട്ട ശേഷവും നിലപാട് മാറ്റാൻ തയാറായിട്ടില്ലെന്ന് മാത്രമല്ല, ജനപ്രതിനിധിയായ താൻ പറയുന്ന വിഷയങ്ങളോട് മുഖം തിരിക്കുന്നുവെന്നും എം.എൽ.എ കത്തിൽ വ്യക്തമാക്കുന്നു.
മന്ത്രി മണിയുടെ നേതൃത്വത്തിൽ കെ.പി.സി.സി വൈസ് പ്രസിഡൻറ് എ.കെ. മണി ഉൾപ്പെട്ട സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്. മുൻ ഡെ. സ്പീക്കറും സി.പി.െഎ നേതാവുമായ സി.എ. കുര്യനടക്കം ഒപ്പിട്ട നിവേദനവും കൈമാറി. അതേസമയം, സബ് കലക്ടറെ മാറ്റുന്നത് ആലോചിച്ചിട്ടിെല്ലന്ന് സി.പി.െഎ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.