കൈയേറ്റങ്ങൾക്ക് എതിരെ നടപടി തുടരും- –സബ് കലക്ടര്‍
text_fieldsമൂന്നാര്‍: മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ നിയമത്തിനുള്ളിൽനിന്ന് ശക്തമായ നടപടികള്‍ തുടരുമെന്ന് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്. സമ്മർദങ്ങളോ രാഷ്ട്രീയ നീക്കങ്ങളോ ഇതിനെ ബാധിക്കില്ല. സർക്കാർ ഭൂമി വീണ്ടെടുക്കുക എന്ന ലക്ഷ്യത്തിൽനിന്ന് പിന്നോട്ടില്ല. തന്നെ ദേവികുളത്തുനിന്ന് മാറ്റാന്‍ നീക്കം നടത്തുന്നതിനെക്കുറിച്ച് അറിയില്ലെന്നും സബ് കലക്ടർ പറഞ്ഞു.
സർവകക്ഷിയോഗ തീരുമാനം സബ് കലക്ടർ അട്ടിമറിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സർവകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.