പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിെൻറ തടയണ പൊളിച്ച് വെള്ളം ഒഴുകിപ്പോകാൻ വഴിയൊരുക്കി -സബ് കലക്ടർ
text_fieldsഊർങ്ങാട്ടിരി (മലപ്പുറം): പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിെൻറ ഉടമസ്ഥതയിലുള്ള ചീങ്കണ്ണി പാലിയിലെ തടയണ പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ് സന്ദർശിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥർക്കൊപ്പം െവള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ എത്തിയാണ് അവർ സ്ഥിതിഗതികൾ വിലയിരുത്തിയത്.
തടയണ പൊളിച്ച് മാറ്റാത്തതിനെ തുടർന്ന് പരാതിക്കാരനായ എം.പി. വിനോദ് ഹൈകോടതിയില്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയെ തുടർന്ന് ജസ്റ്റിസ് എന്‍. നഗരേഷ് മലപ്പുറം ജില്ല കലക്ടറോടും ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയറോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സബ് കലക്ടറും സംഘവും തടയണ സന്ദര്‍ശിച്ചത്. നിലവില്‍ അപകട ഭീഷണി ഉയര്‍ത്തുന്നില്ലെന്നും കോടതി ഉത്തരവ് പ്രകാരം തടയണ പൊളിച്ച് വെള്ളം ഒഴുകി പോകാൻ വഴികള്‍ ഒരുക്കിയിട്ടുണ്ടെന്നും സബ്കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടര കിലോമീറ്റര്‍ അകലെ ആദിവാസി കോളനിക്ക് തടയണ അപകടമാകും എന്നാണ് പരാതിയില്‍ പറയുന്നത്. വെള്ളം പുഴയിലേക്ക് ഒഴുക്കി കളയുന്നതുമൂലം അപകട സാധ്യത നിലനില്‍ക്കുന്നില്ലെന്നും കോളനി ജലനിരപ്പില്‍നിന്ന് വളരെ ഉയരത്തിലാണെന്നും കോളനി നിവാസികള്‍ സബ്കലക്ടറെ അറിയിച്ചു.
പാര്‍ക്ക് അടച്ചതുമൂലം തങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും സന്ദര്‍ശകര്‍ക്ക് ഉൽപ്പന്നങ്ങള്‍ വിറ്റ് ജീവിച്ചിരുന്നവരുടെ ഉപജീവനം നഷ്ടമായെന്നും ഇവർ പരാതി പറഞ്ഞു. ഏറനാട് തഹസില്‍ദാര്‍ ടി.എന്‍. വിജയന്‍, വെറ്റിലപ്പാറ വില്ലേജ് ഓഫിസര്‍ സജു, എടവണ്ണ റേഞ്ച് ഓഫിസര്‍ റഹീസ് തറമ്മല്‍, ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ പി. ഇസ്മായില്‍, ജിയോളജിസ്റ്റ് ഇബ്രാഹിംകുഞ്ഞ്. ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍ ആനന്ദബോസ് തുടങ്ങിയ ഉദ്യോഗസ്ഥരും സബ്കലക്ടറുടെ കൂടെ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.