Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.​ഐ​...

സി.​ഐ​ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യ​ എസ്. ഐ മദ്യപിച്ചിരുന്നില്ലെന്ന് രക്തപരിശോധന ഫലം

text_fields
bookmark_border
സി.​ഐ​ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യ​ എസ്. ഐ മദ്യപിച്ചിരുന്നില്ലെന്ന് രക്തപരിശോധന ഫലം
cancel
camera_alt

Representational Image

തൃ​ശൂ​ര്‍: ക്രൈം​ബ്രാ​ഞ്ച് എ​സ്.​ഐ​യെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യ​താ​ണെ​ന്ന കു​ടും​ബ​ത്തി​ന്റെ ആ​ക്ഷേ​പം സ്ഥി​രീ​ക​രി​ച്ച് ആ​രോ​ഗ്യ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്. എ​സ്.​ഐ മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് കാ​ക്ക​നാ​ട് ഗ​വ. ലാ​ബി​ൽ ന​ട​ത്തി​യ ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് തൃ​ശൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. സി​റ്റി ക്രൈം​ബ്രാ​ഞ്ച് എ​സ്.​ഐ ടി.​ആ​ര്‍. ആ​മോ​ദി​നെ​യാ​ണ് പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ചെ​ന്ന് കാ​ണി​ച്ച് നെ​ടു​പു​ഴ സി.​ഐ ടി.​ജി. ദി​ലീ​പ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ള്ള​ക്കേ​സാ​ണെ​ന്നു കാ​ണി​ച്ച് ആ​മോ​ദി​ന്റെ ഭാ​ര്യ ഡി.​ജി.​പി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ത് ക​ള്ള​ക്കേ​സാ​ണെ​ന്ന് സം​സ്ഥാ​ന, ജി​ല്ല സ്പെ​ഷ​ല്‍ ബ്രാ​ഞ്ചു​ക​ളും റി​പ്പോ​ര്‍ട്ട് ചെ​യ്തി​രു​ന്നു.

വ​ഴി​യ​രി​കി​ല്‍ ഫോ​ണ്‍ ചെ​യ്ത് നി​ല്‍ക്കു​ക​യാ​യി​രു​ന്ന എ​സ്.​ഐ​യെ ആ​ണ് പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ചു​വെ​ന്ന് കാ​ണി​ച്ച് സി.​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. മ​ദ്യ​പി​ച്ച​തി​ന്റെ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന് അ​ന്നു​ത​ന്നെ ആ​ശു​പ​ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കാ​ക്ക​നാ​ട് ഗ​വ. ലാ​ബി​ൽ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന്റെ ഫ​ല​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന​ത്.

ജൂ​ലൈ 30ന് ​വ​ടൂ​ക്ക​ര​യി​ലാ​യി​രു​ന്നു നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍. നെ​ടു​പു​ഴ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ടൂ​ക്ക​ര​യി​ലാ​ണ് ആ​മോ​ദ് താ​മ​സി​ക്കു​ന്ന​ത്. വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ വീ​ട്ടു​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ക​ട​യി​ലേ​ക്ക് പോ​യ അ​ദ്ദേ​ഹം സ​ഹ​പ്ര​വ​ര്‍ത്ത​ക​ന്റെ ഫോ​ണ്‍ വ​ന്ന​പ്പോ​ള്‍ വ​ഴി​യ​രി​കി​ല്‍ സം​സാ​രി​ച്ചു​നി​ല്‍ക്കു​മ്പോ​ഴാ​ണ് നെ​ടു​പു​ഴ സി.​ഐ ടി.​ജി. ദി​ലീ​പി​ന്റെ വ​ര​വ്. റോ​ഡ​രി​കി​ലെ മ​ര​ക്ക​മ്പ​നി​യി​ലി​രു​ന്ന് ചി​ല​ര്‍ മ​ദ്യ​പി​ക്കു​ന്നു എ​ന്ന വി​വ​രം ല​ഭി​ച്ചാ​ണ് സി.​ഐ​യും സം​ഘ​വും എ​ത്തി​യ​ത്. മ​ദ്യ​പി​ക്കാ​ൻ വ​ന്ന​താ​ണോ​യെ​ന്ന് സി.​ഐ ചോ​ദി​ച്ചു. ക​ട​യി​ലേ​ക്ക് വ​ന്ന​താ​ണെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും വി​ശ്വ​സി​ച്ചി​ല്ല.

ജീ​പ്പി​ല്‍നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ സി.​ഐ നേ​രെ തൊ​ട്ട​ടു​ത്ത മ​ര​ക്ക​മ്പ​നി​യി​ല്‍ പോ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി. അ​വി​ടെ​നി​ന്ന് പാ​തി കാ​ലി​യാ​യ മ​ദ്യ​ക്കു​പ്പി കി​ട്ടി. ആ​മോ​ദ് ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രാ​ണ് മ​ദ്യ​പി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബ്രീ​ത്ത് അ​ന​ലൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ നേ​രി​യ അ​ള​വി​ല്‍ ആ​ല്‍ക്ക​ഹോ​ൾ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യെ​ന്നാ​ണ് പൊ​ലീ​സി​ന്റെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ജി​ല്ല സ്പെ​ഷ​ല്‍ ബ്രാ​ഞ്ചി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ൽ എ​സ്.​ഐ അ​വി​ടെ​യി​രു​ന്ന് മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. ജീ​പ്പി​ല്‍ വ​രു​മ്പോ​ള്‍ വ​ഴി​യ​രി​കി​ല്‍ എ​സ്.​ഐ ഫോ​ണി​ല്‍ സം​സാ​രി​ക്കു​ക​യാ​ണെ​ന്ന് സി.​ഐ​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നും മൊ​ഴി​ന​ല്‍കി. അ​പ്പോ​ഴേ​ക്കും എ​സ്.​ഐ​യെ സ​സ്പെ​ന്‍ഡ് ചെ​യ്ത് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തൃ​ശൂ​ര്‍ റേ​ഞ്ച് ഡി.​ഐ.​ജി അ​ജി​ത ബീ​ഗ​ത്തി​ന് എ​സ്.​ഐ​യു​ടെ കു​ടും​ബം പ​രാ​തി ന​ല്‍കി​യെ​ങ്കി​ലും ഇ​തു​വ​രെ സി.​ഐ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട എ​സ്.​ഐ ആ​മോ​ദ് സ​സ്പെ​ൻ​ഷ​നി​ൽ തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sub inspectorKerala PoliceDrunk caseBlood Result
News Summary - Sub inspector who was caught in the CI illega; case. Blood test results showed that I was not drunk
Next Story