സ്റ്റാമ്പ് ഡ്യൂട്ടിയിൽ സബ് രജിസ്ട്രാർമാർക്ക് സന്ദേഹം; നടന്നുവലഞ്ഞ് ഇടപാടുകാർ
text_fieldsതിരുവനന്തപുരം: പിഴ തിരുത്താധാരം ഉള്‍പ്പെടെ ആധാരങ്ങളില്‍ സ്റ്റാമ്പ് ഡ്യൂട്ടി നിര്‍ണയിക്കുന്നതില്‍ സബ് രജിസ്ട്രാർമാര്‍ക്കും ‘സന്ദേഹം’. കൃത്യമായ ചട്ടങ്ങളും മാർഗനിർദേശങ്ങളും ഉണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെ സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിക്കുന്നതിനായി ഇടപാടുകാരെ ജില്ല രജിസ്ട്രാര്‍ ഓഫിസുകളിലേക്ക് നിർബന്ധിച്ച് അയക്കുകയാണ് പലയിടത്തും. ഈ നടപടി ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നവരെ ബുദ്ധിമുട്ടിക്കുന്നതിനൊപ്പം ഏറെ സാമ്പത്തിക നഷ്ടവും വരുത്തുന്നു.
ജില്ല രജിസ്ട്രാര്‍ ഓഫിസുകളില്‍ ഓഡിറ്റ്, ജനറൽ ചുമതലകൾക്കായി രണ്ട് രജിസ്ട്രാര്‍മാർ ഉണ്ടെങ്കിലും പലയിടത്തും ജനറല്‍ ചുമതലക്കാരൻ മാത്രമാണ് ഇത്തരം വിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള അഡ്ജുഡിക്കേഷന് കാര്യങ്ങള്‍ നിർവഹിക്കുന്നത്. ഇതിനാൽതന്നെ വേഗത്തില്‍ തീര്‍പ്പാക്കി നല്‍കേണ്ട സ്റ്റാമ്പ് ഡ്യൂട്ടി നിർണയത്തിനുള്ള സംശയങ്ങൾക്ക് ആഴ്ചകള്‍ കഴിഞ്ഞാലും നടപടി ഉണ്ടാകാറില്ല.
കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രതിമാസം ശരാശരി 50 ഓളം ആധാരങ്ങളാണ് സ്റ്റാമ്പ് ഡ്യൂട്ടി നിർണയിക്കുന്നിനുവേണ്ടി ജില്ല രജിസ്ട്രാർ ഓഫിസി ലെത്തിയിരുന്നന്നത്. എന്നാല്‍, അടുത്തിടെയായി ഇവയുടെ എണ്ണം ക്രമാതീതമായി കൂടി. ഈ വർധന ഉദ്യോഗസ്ഥർക്ക് ‘ചാകര’യാണ്. ഇതിനു പിന്നില്‍ ക്രമക്കേടുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതിയും ലഭിച്ചിട്ടുണ്ട്.
ആധാരം രജിസ്ട്രേഷന് വരുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി കുറവുണ്ടെന്ന് ഉദ്യോഗസ്ഥന് ബോധ്യമായാല്‍ പെൻഡിങ് രജിസ്ട്രേഷൻ ചെയ്ത് ആധാരം രജിസ്റ്റര്‍ചെയ്യുകയാണ് കീഴ്വഴക്കം. ഇതിനു പകരം നിഷേധിച്ചു നല്‍കുകയാണ് മിക്ക സബ് രജിസ്ട്രാർ ഓഫിസുകളിലും ഇപ്പോൾ ചെയ്യുന്നത്. ഇത്തരത്തിലുള്ള പ്രമാണങ്ങള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിക്കായി ചെലവഴിച്ച പണം തിരികെ കിട്ടാനും സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിച്ചുകിട്ടാനും ഇടപാടുകാര്‍ കാലങ്ങളോളം ജില്ല രജിസ്ട്രാർ ഓഫിസുകള്‍ കയറി ഇറങ്ങണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.