പാരിസ് ആക്രമണം: ഫ്രഞ്ച് സംഘം വരും, സുബ്ഹാനിയെ ചോദ്യം ചെയ്യാൻ അനുമതി
text_fieldsകൊച്ചി: കനകമല െഎ.എസ് കേസിലെ പ്രധാന പ്രതി തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജാ മൊയ്തീനെ പാരിസ് സംഘത്തിെൻറ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാൻ അനുമതി. ഡിസംബർ അഞ്ചുമുതൽ ഏഴുവരെ തീയതികളിൽ പ്രതിയെ പാർപ്പിച്ചിരിക്കുന്ന വിയ്യൂർ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് എറണാകുളം പ്രത്യേക എൻ.െഎ.എ കോടതി അനുമതി നൽകിയത്. പാരിസ് ഭീകരാക്രമണത്തിൽ കൊല്ലെപ്പട്ടവരെയും പിടിയിലായവരെയും സുബ്ഹാനിക്ക് അറിയാമായിരുെന്നന്ന് നേരത്തേ എൻ.െഎ.എ പാരിസ് സുരക്ഷാവിഭാഗത്തെ അറിയിച്ചിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് അവിടെനിന്ന് സംഘമെത്തുന്നത്. എൻ.െഎ.എയുടെ കൊച്ചിയിലെയും ഡൽഹിയിലെയും ഉദ്യോഗസ്ഥരും ഒരു പാരിഭാഷകനും ഫ്രഞ്ച് സംഘത്തിനൊപ്പം ജയിലിലെത്തും. ഇന്ത്യയും ഫ്രാൻസും തമ്മിെല കരാറിെൻറ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് സംഘത്തിന് വിവരശേഖരണത്തിന് വഴി തുറന്നത്.
പാരിസ് ഉദ്യോഗസ്ഥരാണ് ചോദ്യങ്ങൾ തയാറാക്കുന്നതെങ്കിലും മൊഴിയെടുക്കുന്നത് എൻ.െഎ.എയായിരിക്കും. എന്‍.ഐ.എ കൊച്ചി യൂനിറ്റ് ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം നേരത്തേ വിവരങ്ങൾ കൈമാറാൻ പാരിസിലേക്ക് പോയിരുന്നു. കണ്ണൂരിലെ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്നതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുബ്ഹാനി ഹാജാ മൊയ്തീനെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം. താന്‍ ഇറാഖില്‍ ഐ.എസിനുവേണ്ടി യുദ്ധം ചെയ്തിട്ടുണ്ടെന്നും സിറിയയിലെ റാഖയില്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നും പാരിസ് ആക്രമണത്തില്‍ പങ്കെടുത്ത ചിലരെ താന്‍ ഇറാഖിലെ യുദ്ധമുഖത്തുവെച്ച് കണ്ടിരുന്നതായുമാണ് സുബ്ഹാനി മൊഴി നല്‍കിയതെത്ര.
2016ല്‍ അറസ്റ്റിലായതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണെത്ര സുബ്ഹാനി ഐ.എസ് യുദ്ധമുഖത്ത് പ്രവര്‍ത്തിക്കുന്ന വിദേശ പൗരന്മാരെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ ഐ.എസിെൻറ മൊസൂളിലെ ക്യാമ്പിലായിരുന്നെന്നും ഫ്രഞ്ച് പൗരനായ അബൂ സുലൈമാനായിരുന്നു ഇതിെൻറ കമാൻഡറെന്നും വെളിപ്പെടുത്തിയിരുന്നത്രെ. ഈസമയം പാരിസ് കേസിലുള്‍പ്പെട്ട അബ്ദുല്‍ ഹാമിദ്, അബ്ദുല്‍ സലാം, മുഹമ്മദ് ഉസ്മാന് എന്നീ പ്രതികള്‍ മൊസൂളിലെ ക്യാമ്പ് സന്ദര്ശിച്ചിരുന്നെത്ര. ഇതില്‍ അബ്ദുല്‍ ഹാമിദ് പാരിസ് ആക്രമണത്തിനിടെ കൊല്ലപ്പെട്ടിരുന്നു. മറ്റ് രണ്ടുപേര്‍ ഇപ്പോഴും അവിടെ കസ്റ്റഡിയിലാണ്. 2015 നവംബറിലാണ് പാരിസില്‍ 150 പേര് കൊല്ലപ്പെട്ട ഭീകരാക്രമണമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.