ഒരാടിനെ വിറ്റു, പകരം അഞ്ചെണ്ണം കിട്ടി; സുബൈദ ഹാപ്പിയാണ്
text_fieldsകൊല്ലം: ജീവിത പ്രാരബ്ധങ്ങൾക്കിടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആടിനെ വി റ്റ സുബൈദക്ക് പകരം കിട്ടിയത് അഞ്ച് ആടിനെ. കൊല്ലം പോര്‍ട്ട് ഓഫീസിന് സമീപം ചായക്കട നടത്തുന്ന പോര്‍ട്ട് കൊല്ലം സംഗമം നഗര്‍-77 ലെ സുബൈദക്കാണ് അഞ്ച് ആടുകളെ ലഭിച്ചത്.
ആദാമിെൻറ ചായക്കടയുടെ ഉടമയായ അനീസാണ് സുബൈദക്ക് ആട ുകളെ സമ്മാനിച്ചത്. കലക്ടർ ബി. അബ്ദുൽനാസറും മുകേഷ് എം.എൽ.എയും ചേർന്ന് വീട്ടിലെത്തി ആടിനെ കൈമാറി. സുബൈദയുടെ മാതൃ ക ലോകം മുഴുവൻ അഭിനന്ദിക്കുമെന്നും ദുരിതാശ്വാസ നിധിയിലേക്ക് ചെറുതും വലുതുമായ നിരവധി സംഭാവനകൾ വരുന്നുണ്ടന്നും കൊല്ലം ഇക്കാര്യത്തിൽ ഒന്നാമതാണെന്നും കലക്ടർ പറഞ്ഞു.
ആടിനെ വിറ്റ് കിട്ടിയ തുകയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5510 രൂപ ൈകമാറിയ സുബൈദയുടെ നന്മമനസ്സ് കേരളത്തിെൻറ മുഴവൻ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജില്ല കലക്ടര്‍ ബി. അബ്ദുല്‍ നാസറിനാണ് അവർ തുക കൈമാറിയത്. സുബൈദക്ക് അഭിനന്ദനവുമായി ഇപ്പോഴും നിരവധി പേരാണെത്തുന്നത്.
ഹൃദ്രോഗ ബാധിതനായി ഓപറേഷന് വിധേയനായ ഭര്‍ത്താവ് അബ്ദുൽ സലാമിനും ഹൃദ്രോഗിയായ സഹോദരനുമൊപ്പമാണ് സുബൈദയുടെ താമസം. മൂന്നു മക്കള്‍ വിവാഹിതരായി മുണ്ടയ്ക്കലില്‍ താമസിക്കുന്നു. ആടിനെ വിറ്റപ്പോള്‍ കിട്ടിയ പന്ത്രണ്ടായിരം രൂപയില്‍ 5000 രൂപ വാടക കുടിശ്ശിക നല്‍കി. 2000 രൂപ വൈദ്യുത ചാർജ് കുടിശ്ശികയും നല്‍കി.
ദിവസവും മുടങ്ങാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ചാനലില്‍ കാണുന്ന സുബൈദ കുട്ടികള്‍ വിഷുക്കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് അറിഞ്ഞതു മുതല്‍ ആലോച്ചിതാണ് സംഭാവന നല്‍കണമെന്നത്. ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം ചായക്കടയില്‍ കച്ചവടവും വരവും കുറവാണ്.
ഭര്‍ത്താവിനും അനുജനും മുഴുവന്‍ സമയം കടയില്‍ ജോലി ചെയ്യാനും ആവതില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കണമെന്ന അറുപതുകാരിയുടെ അടങ്ങാത്ത ആഗ്രഹത്തിന് അതൊന്നും തടസ്സമായില്ല. ഭര്‍ത്താവ് അതിന് പൂര്‍ണ പിന്തുണയും നല്‍കി. അങ്ങനെയാണ് ആടിനെ വിറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.