വെള്ളാപ്പള്ളി ഈഴവ സമൂഹത്തിന്‍റെ രക്തം കുടിക്കുന്ന ഡ്രാക്കുള- സുഭാഷ് വാസു
text_fieldsആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കു മെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി ജനറൽ സെക്രട്ടറി സുഭാഷ് വാസു. ഈഴവ സമൂഹത്തിെൻറ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശൻ. ആയിരക്കണക്കിന് കോടി രൂപയാണ് യോഗം അംഗങ്ങളില്‍ നിന്നായി വെള്ളാപ്പള്ളി തട്ടിയെടുത്തതെന്നും സുഭാഷ് വാസു വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
തെരഞ്ഞെടുപ്പുകളിലെല്ലാം ബി.ഡി.ജെ.എസിനെ വച്ചു കുതിരക്കച്ചവടം നടത്തുകയാണ് വെള്ളാപ്പള്ളിയും തുഷാറും ചെയ്തത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ, ആലപ്പുഴ സീറ്റുകളിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ നിർത്താതിരുന്നത് സി.പി.എമ്മിനു വേണ്ടിയാണ്. അരൂർ ഉപതെരഞ്ഞെടുപ്പ് സീറ്റിലും സി.പി.എമ്മുമായി കുതിര കച്ചവടം നടത്തിയെന്നും സുഭാഷ് വാസു ആരോപിച്ചു.
മദ്യ കച്ചവടമാണ് വെള്ളാപ്പള്ളി നടേശൻ ചെയ്യുന്നത്. എസ്.എൻ.ഡി.പി യിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്ത് സംരക്ഷിക്കാൻ വേണ്ടിയാണ് എൻ.ഡി.എക്ക് ഒപ്പം നില്‍ക്കുന്നത്. ആഗോള ചൂതാട്ട കേന്ദ്രമായ മക്കാവു ദ്വീപില്‍ വരെ വെള്ളാപ്പള്ളിക്കും കുടുംബത്തിനും സ്വത്തുണ്ട്. ഇതെല്ലാം അവര്‍ അനധികൃതമായി സമ്പാദിച്ചതാണ്. വെള്ളാപ്പള്ളി നടത്തിയ വലിയ അഴിമതികളുടേയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടേയും വിവരങ്ങൾ ജനുവരി 16-ന് തിരുവനന്തപുരത്ത് ടി.പി സെന്‍കുമാറിനൊപ്പം പത്രസമ്മേളനം നടത്തി വെളിപ്പെടുത്തും.
തുഷാർ വെള്ളാപ്പള്ളി പ്രവർത്തകരെ വഞ്ചിക്കുകയാണ്. പത്രസമ്മേളനം നടത്തുമ്പോൾ മാത്രമാണ് തുഷാർ പ്രസിഡൻറ് ആകുന്നതെന്നും ബി.ഡി.ജെ.എസിന് വേണ്ടി പ്രവർത്തിച്ചത് താനാണെന്നും സുഭാഷ് വാസു പറഞ്ഞു. തുഷാർ പാർട്ടി പ്രസിഡൻറായി അഭിനയിക്കുകയാണ്. തുഷാറിന് അനധികൃത സ്വത്തുകളുണ്ട്. ദുബായിൽ തുഷാറിന്‍റെ ബിസിനസിെൻറ കരാര്‍ ഏറ്റെടുത്ത് നടത്തിയ വകയിൽ 3.60 ലക്ഷം ദിർഹം തനിക്ക് നൽകാനുണ്ട്. ഈ പണം ഇതുവരേയും തുഷാര്‍ തന്നില്ലെന്നുമാത്രമല്ല, വധഭീഷണി മുഴക്കുകയാണ്. ചെക്ക് കേസില്‍പ്പെട്ട് തുഷാറിന് ദുബായില്‍ കിടക്കേണ്ടി വന്നത് സ്വന്തക്കാര്‍ മൂലമാണെന്നും സുഭാഷ് വാസു പറഞ്ഞു.
സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം സുഭാഷ് വാസു രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുമായുള്ള തുറന്ന പോരിന് സുഭാഷ് വാസു കളത്തിലിറങ്ങിയിരിക്കുന്നത്.
ഒന്നാം മോദി സർക്കാറിെൻറ കാലത്ത് ബി.ഡി.ജെ.എസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളിൽ പ്രധാനപ്പെട്ട ചുമതലയിലൊന്നായ സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് 2018ൽലാണ് സുഭാഷ് വാസു നിയമിതനാകുന്നത്. എന്നാൽ, അടുത്തിടെ വെള്ളപ്പാള്ളി നടേശനും സുഭാഷ് വാസുവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.