മോദി ശ്രമിക്കുന്നത് മനുസ്മൃതി സ്ഥാപിക്കാന്‍ -സുഭാഷിണി അലി
text_fieldsവടകര: മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടനക്ക് പകരം മനുസ്മൃതി സ്ഥാപിക്കാനാണ് ശ്രമിക്കുക യെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. മനുസ്മൃതി അനുശാസിക്കുന്ന തരത്തില്‍ ജാതീയത തിരിച്ചുകൊണ്ട ുവരികയും സ്ത്രീ സ്വാതന്ത്ര്യമുള്‍പ്പെടെ ഇല്ലാതാക്കുകയുമാണ് ആര്‍.എസ്.എസ്. ലക്ഷ്യം. പൗരന്മാര്‍ക്ക് തുല്യത വിഭാ വന ചെയ്യുന്ന ഡോ. അംബേദ്കറുടെ ഭരണഘടന ഇക്കൂട്ടര്‍ അംഗീകരിക്കുന്നില്ല.
യോഗി ആദിത്യനാഥിനെപ്പോലുള്ള മുഖ്യമന്ത്രിമാര്‍ ഇന്ന് സ്ത്രീ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനെതിരെ രംഗത്തത്തെിക്കഴിഞ്ഞു. ഇപ്പോള്‍ തന്നെ ഇത്, അവസാനത്തെ തെരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിക്കുന്ന ആര്‍.എസ്.എസ് നേതാക്കള്‍ ഈ നാട്ടിലുണ്ട്. മൂന്ന്, പേര്‍ക്ക് മാത്രമാണ് മോദി ഭരണത്തില്‍ രക്ഷയുണ്ടായത്. അംബാനി,അദാനി, പശു എന്നിവയാണവ. ഈ സാഹചര്യത്തില്‍ ഈ തെരഞ്ഞെടുപ്പിന് നാളിതുവരെയില്ലാത്ത പ്രസക്തിയുണ്ട്.
വയനാട്ടില്‍ മത്സരിക്കാനത്തെിയ വലിയ നേതാവ് പ്രഖ്യാപിച്ചത് ബി.ജെ.പി ക്കെതിരായ മത്സരമാണ്. എന്നാല്‍, ബി.ജെ.പി സ്ഥാനാർഥി മത്സരിക്കാത്ത മണ്ഡലത്തിലാണ് സ്ഥാനാർഥിയായിരിക്കുന്നത്. ഇടതുപക്ഷത്തെ മുഖ്യ എതിരാളിയായാണ് കാണുന്നതെന്ന് നാം മനസിലാക്കണമെന്നും സുഭാഷിണി അലി പറഞ്ഞു.
ടി.കെ. രാഘവന്‍ അധ്യക്ഷതവഹിച്ചു. സ്ഥാനാർഥി പി. ജയരാജന്‍, കെ.പി. കുഞ്ഞമ്മദ് കുട്ടി, കെ.കെ. ലതിക, ആര്‍. ശശി, കെ.കെ. നാരായണന്‍, എ.എം. ബാബു, കോറോത്ത് ശ്രീധരന്‍, കെ.പി. പവിത്രന്‍, പി. സുരേഷ് ബാബു, പി.കെ. രവീന്ദ്രന്‍, കെ.പി. ബാലന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.