‘സുഭിക്ഷ’ പദ്ധതി: മിനി െഡയറി ഫാമിനും മത്സ്യം, കോഴി, പശു വളർത്തലിനും ആനുകൂല്യം
text_fieldsപെരിന്തൽമണ്ണ: ലോക്ഡൗണിനെത്തുടർന്നുണ്ടായ ഭക്ഷ്യപ്രതിസന്ധിക്ക് പരിഹാരം തേടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 3680 കോടിയുടെ ‘സുഭിക്ഷ’ പദ്ധതിയിൽ മിനി െഡയറി ഫാമുകൾക്കും മത്സ്യകൃഷിക്കും കോഴിവളർത്തലിനും പ്രാധാന്യം. അഞ്ചോ അതിൽ കൂടുതലോ പശുക്കളുള്ള െഡയറി ഫാമുകൾക്ക് കറവ യന്ത്രം, റബർ മാറ്റ്, ഒാട്ടോമാറ്റിക് ഡ്രിൻകർ, ഹാൻഡ് ഷവർ തുടങ്ങിയ സൗകര്യങ്ങൾ ഒരുമിച്ചോ ഭാഗികമായോ അനുവദിക്കും. ഇതിനായി പൊതുവിഭാഗത്തിന് ആകെ ചെലവിെൻറ പകുതി (പരമാവധി 50,000 രൂപ വരെ) സബ്സിഡി അനുവദിക്കും. പട്ടികജാതിക്കാർക്ക് 75 ശതമാനവും പട്ടികവർഗക്കാർക്ക് 100 ശതമാനവുമാണിത്. യൂനിറ്റ് ചെലവ് ഒരു ലക്ഷമായി കണക്കാക്കും. 10,000 പശുവളർത്തൽ യൂനിറ്റുകളും 5,000 തൊഴുത്തുകളും സ്ഥാപിക്കാനാണ് ലക്ഷ്യം.
രണ്ടുമാസം പ്രായമുള്ള അഞ്ച് കോഴിക്കുഞ്ഞുങ്ങളെ 600 രൂപ വില കണക്കാക്കി കോഴിക്കൂടുള്ള എല്ലാവർക്കും സൗജന്യമായി നൽകും. പന്നി വളർത്താൻ ലൈസൻസുണ്ടെങ്കിൽ അഞ്ച് ക്രോസ് ബീഡ് പന്നിക്കുഞ്ഞുങ്ങൾക്ക് 90,000 രൂപ കണക്കാക്കി പൊതുവിഭാഗക്കാർക്ക് പകുതിയും പട്ടികജാതിക്കാർക്ക് 75 ശതമാനവും സബ്സിഡി കണക്കാക്കി നൽകും. മത്സ്യകൃഷിക്ക് ഇപ്രകാരം 1.23 ലക്ഷമാണ് യൂനിറ്റ് ചെലവ്. രണ്ട് സെൻറ് സ്ഥലത്ത് വിസ്തൃതമായ 150 സെ.മി ആഴത്തിൽ കുളം വേണം. കുളമടക്കം സൗകര്യമൊരുക്കാൻ 74,000 രൂപയും മത്സ്യകുഞ്ഞുങ്ങളെയും തീറ്റയും, മരുന്നും നൽകാൻ 49,000 രൂപയും കണക്കാക്കും. പൊതുവിഭാഗത്തിന് 40 ശതമാനവും പട്ടികജാതിക്കാർക്ക് 75 ശതമാനവുമാണ് സബ്സിഡി.
തദ്ദേശസ്ഥാപനവും ഫിഷറീസ് വകുപ്പം ചേർന്നാണ് സബ്സിഡി വഹിക്കുക. ബയോപ്ലോക്ക് മത്സ്യകൃഷിക്ക് യൂനിറ്റ് ചെലവ് 1.38 ലക്ഷവും കുളത്തിലെ കരിമീൻ കൃഷിക്ക് 1.5 ലക്ഷവുമാക്കി കണക്കാക്കി ഇതേരീതിയിൽ നിശ്ചിത ശതമാനം സബ്സിഡി നൽകും. മത്സ്യക്കുഞ്ഞുങ്ങളും സാമഗ്രികളും പൊതു ഏജൻസികളായ എ.ഡി.എ.കെ, എഫ്.എഫ്.ഡി.എ എന്നിവയിൽ നിന്നോ സഹകരണ സംഘങ്ങളിൽനിന്നോ വാങ്ങാം. ചെറിയ പലിശക്ക് വായ്പയും ലഭ്യമാക്കാം. മത്സ്യകൃഷിയിൽ താൽപര്യവും സൗകര്യവുമുള്ളവരെയാണ് പരിഗണിക്കേണ്ടത്. തൊഴിലുറപ്പ് പദ്ധതിയിൽ കുളം നിർമിക്കാൻ സാധ്യത തേടാം. സുഭിക്ഷ പദ്ധതിയിൽ ക്ഷീരവികസനത്തിന് 215 കോടിയാണ് നീക്കിവെക്കുന്നത്. 8,000 െഡയറി യൂനിറ്റുകളും 18,000 പുതിയ കാലികളുമാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.