സുബി സുരേഷിെൻറ മരണം: നിയമത്തിൽ കുറച്ചുകൂടി കരുണ വരണമെന്ന് സുരേഷ് ഗോപി
text_fieldsസുബി സുരേഷിന്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് ചലചിത്ര താരം സുരേഷ് ഗോപി. കരൾ രോഗ ബാധിതയായ സുബി കരൾ മാറ്റിവെക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണം തട്ടിയെടുത്തത്. ഇത്തരം പ്രക്രിയയിലെ നിയമ തടസങ്ങളെ ചൂണ്ടികാണിച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ ഫേസ് ബുക്ക് പോസ്റ്റ്.
അവരുടെ ജീവൻ നിലനിർത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തിൽ നിയമങ്ങൾ കഠിനമായി. ഇല്ലെങ്കിൽ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങൾ വളർന്നതാണ്.
ഇതിനൊക്കെ നമുക്ക് നിയമത്തിൽ കുറച്ചുകൂടി കരുണ വരണമെങ്കിൽ മനുഷ്യന്റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാൻ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബിയെന്ന് ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണ രൂപം:
സുബി സുരേഷിന് ആദരാഞ്ജലികൾ!
ഈ വേർപാട് വേദനയാകാതിരിക്കാനും ഈ വേർപാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫലശ്രമം, എന്ന് ഇപ്പൊ പറയേണ്ടിവരും, നടത്തിയ ടിനി ടോം അടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാ വ്യക്തികൾക്കും നന്ദി അറിയിക്കുകയാണ്. അവർ ഇതിനുവേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു എന്നെനിക്കറിയാം. നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷെ നിയമത്തിന്റെ നൂലാമാലകൾ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്. ഇപ്പോഴങ്ങു കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിർത്തിയെടുത്തു ദീർഘകാലം അവർക്ക് അവരുടെ ജീവൻ നിലനിർത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തിൽ നിയമങ്ങൾ കഠിനമായി ഇല്ലെങ്കിൽ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങൾ വളർന്നതാണ്. ഇതിനൊക്കെ നമുക്ക് നിയമത്തിൽ കുറച്ചുകൂടി കരുണ വരണമെങ്കിൽ മനുഷ്യന്റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാൻ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും നമ്മുടെ ഓർമകളിൽ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.