കാണാതായ പിതാവിനെത്തേടി അലയുകയാണ് സുബ്രഹ്മണ്യൻ
text_fieldsചെങ്ങമനാട്: ഇനിയൊരു അബദ്ധം പിണയല്ലേ എന്ന പ്രാര്‍ഥനയോടെ ഏഴുവര്‍ഷമായി കാണാതായ പിതാവിനെത്തേടി അലയുകയാണ് ഭിന്നശേഷിക്കാരനായ 66 വയസ്സുള്ള മകന് സുബ്രഹ്മണ്യന്.
പരമ്പരാഗത ഇഷ്ടിക നിര്‍മാണത്തൊഴിലാളിയായ ചെങ്ങമനാട് പാലപ്രശ്ശേരി കുന്നിലപ്പറമ്പില് കൊച്ചുകുറുമ്പനെ (85) ആദ്യം 20 വര്‍ഷം മുമ്പാണ് കാണാതായത്. ഏക മകന് സുബ്രഹ്മണ്യനും നാട്ടുകാരും ഏറെനാള്‍ കൊച്ചുകുറുമ്പനെ കണ്ടത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
10 വര്‍ഷംമുമ്പ് ആലുവ റെയിൽവേ സ്റ്റേഷന് തെക്കുവശത്തെ ഓവര്‍ബ്രിഡ്ജിന് സമീപം ട്രാക്കില്‍ വയോധികന് ട്രെയിനിടിച്ച് മരിച്ചനിലയില്‍ കെണ്ടത്തി. മൃതദേഹം കൊച്ചുകുറുമ്പേൻറെതന്ന് വാര്‍ത്ത പരന്നു. ഇവരെ അടുത്തറിയുന്ന നാട്ടുകാരനായ യുവാവ് മൃതദേഹം കാണാനിടയായതാണ് കാരണം.
തുടര്‍ന്ന് ആലുവ പൊലീസ് മകന് സുബ്രഹ്മണ്യനെ പാലത്തിൽ എത്തിച്ചെങ്കിലും വടിയില്താങ്ങി സഞ്ചരിക്കുന്ന സുബ്രഹ്മണ്യന് ട്രാക്കിലെത്തി മൃതദേഹം നേരിട്ട് കാണാനായില്ല. തുടര്‍ന്ന് വസ്ത്രവും ചെരിപ്പും സഞ്ചിയും മറ്റും പൊലീസ് സുബ്രഹ്മണ്യെൻറ അടുക്കലത്തെിച്ചു.
അതോടെ മൃതദേഹം കൊച്ചുകുറുമ്പേൻറതാണെന്ന് ഏകദേശം ഉറപ്പുവരുത്തി. തുടര്‍ന്ന് മൃതദേഹം ആലുവ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടം നടത്തി. മൃതദേഹം വീട്ടിലെത്തിച്ച് പറമ്പില്‍ സംസ്കരിച്ചു.
അങ്ങനെയിരിക്കെ വീട്ടുകാരെയും നാട്ടുകാരെയും അദ്ഭുതപ്പെടുത്തി പിറ്റേ ദിവസം കൊച്ചുകുറുമ്പന്‍ ജീവനോടെ വീട്ടില്‍ മടങ്ങിയെത്തി. കലൂര്‍ ഭാഗത്ത് ഒറ്റക്ക് കഴിഞ്ഞിരുന്ന കൊച്ചുകുറുമ്പെൻറ ചരമവാര്‍ത്ത പത്രങ്ങളില്‍ കാണാനിടയായവരാണ് വീട്ടിലെത്താന്‍ സഹായിച്ചതത്രേ.
പിതാവ് മടങ്ങിയെത്തിയതോടെ സുബ്രഹ്മണ്യന് ചിതയിലെ ചാരംകോരി പിറ്റേ ദിവസം പെരിയാറില്‍ ഒഴുക്കി. ഇനി മകനെയും കുടുംബത്തെയും വിട്ട് ദൂരെയെങ്ങും പോകരുതെന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസും നിർദേശിച്ചു. അപ്രകാരം കൊച്ചുകുറുമ്പന്‍ ഏതാനും വര്‍ഷം മകെൻറ കുടുംബത്തോടൊപ്പം കഴിഞ്ഞെങ്കിലും ഒരുനാള്‍ വീണ്ടും അപ്രത്യക്ഷനായി.
വീണ്ടും പിതാവിനെ കണ്ടെത്താന്‍ പലയിടത്തും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2014ല്‍ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലും പരാതി നല്കി.
പൊലീസ് അന്വേഷണത്തിലും നാളിതുവരെ കൊച്ചുകുറുമ്പനെ കണ്ടെത്താനായില്ല. പിതാവിേൻറതെന്ന് കരുതി അജ്ഞാത മൃതദേഹം സംസ്കരിക്കേണ്ടിവന്ന അവസ്ഥ ഇനിയും ഉണ്ടാകരുതെന്ന പ്രാര്‍ഥനയോടെ വിവിധ രോഗങ്ങള്‍ക്കിരയായ സബ്രഹ്മണ്യന് ജില്ലക്കകത്തും പുറത്തും വര്‍ഷങ്ങളായി തെൻറ മുച്ചക്രവാഹനത്തില്‍ പിതാവിനെത്തേടി അലയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.