സുചിത്ര വധം: ആഭരണങ്ങളും മൺവെട്ടിയും കണ്ടെത്തി
text_fieldsപാലക്കാട്: കൊല്ലം സ്വദേശിനി സുചിത്ര പിള്ളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി പ്രശാന്തിനെ കൊല്ലത്തെ ക്രൈംബ്രാഞ്ച് സംഘം പാലക്കാട് മണലിയിെല വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു. സുചിത്രയുടെ ആഭരണങ്ങളും ശ്രീറാം കോളനിയിലെ അംഗൻവാടിക്ക് പിന്നിലെ പൊന്തക്കാട്ടിൽനിന്ന് കുഴിയെടുക്കാൻ ഉപയോഗിച്ച മൺവെട്ടിയും കണ്ടെത്തി.
മൃതേദഹം കത്തിക്കാൻ പെട്രോൾ വാങ്ങിയെന്ന് കരുതുന്ന കന്നാസ് രാമാനാഥപുരം തോട്ടുപാലത്തിന് സമീപത്തും കണ്ടെത്തി. വീടിനു മുൻവശത്തെ മതിലിെൻറ വിടവിൽ പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലായിരുന്നു ആഭരണങ്ങൾ. സുചിത്രയുടെ കാലുകൾ മുറിച്ചുമാറ്റാൻ ഉപയോഗിച്ച കത്തിക്കായി മെറ്റൽ ഡിറ്റക്ടർ അടക്കമുള്ളവ ഉപയോഗിച്ച് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തെളിവെടുപ്പിനുശേഷം വൈകീട്ടോടെ പ്രശാന്തുമായി അന്വേഷണസംഘം കൊല്ലത്തേക്ക് തിരിച്ചു.
ഏപ്രിൽ 29നാണ് കൊല്ലം, മുഖത്തല സ്വദേശിനി സുചിത്രപിള്ളയുടെ മൃതദേഹം മണലി ശ്രീറാം നഗറിലെ വീടിന് സമീപത്തെ ചതുപ്പിൽനിന്ന് കണ്ടെത്തിയത്. മൃതദേഹം വെട്ടാൻ ഉപയോഗിച്ചെന്ന് കരുതുന്ന കത്തി കണ്ടെത്താനും കൂടുതൽ തെളിവെടുപ്പിനായും പ്രതിയുമായി അന്വേഷണസംഘം വരുംദിവസങ്ങളിൽ വീണ്ടും പാലക്കാട്ടെത്തുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.