പൊതുപ്രവർത്തകരെ തുറങ്കിലടച്ചതിൽ മുഖ്യമന്ത്രി മാപ്പു പറയണം –ഷാജർ ഖാൻ
text_fieldsതിരുവനന്തപുരം: സാമൂഹിക പ്രവർത്തകരെയും പൊതുപ്രവർത്തകരെയും രാഷ്ട്രീയക്കാരെയും കിരാതമായ രീതിയിൽ തുറങ്കിലടക്കുന്ന നടപടിക്ക് മുഖ്യമന്ത്രി മാപ്പു പറയണമെന്ന് എസ്.യു.സി.െഎ നേതാവ് ഷാജർഖാൻ. ജിഷ്ണുവിെൻറ അമ്മ മഹിജ നടത്തിയ സമരത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പൊലസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം തുടരുക തന്നെ ചെയ്യും. ജിഷ്ണുവിെൻറ ഘാതകരെ എല്ലാവരെയും അറസ്റ്റ് ചെയ്ത് തുറങ്കിലടക്കുന്നതു വരെ സമരം ചെയ്യും. സർക്കാർ ഇതിൽ നിന്ന് പാഠം പഠിക്കണമെന്നും ഷാജർഖാൻ പറഞ്ഞു.
വാസ്തവത്തിൽ ഗൂഢാലോചന നടത്തിയത് പൊലീസും മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പുമാണ്. ജിഷ്ണുവിെൻറ അമ്മ ഡി.ജി.പി ഒാഫീസിനു മുന്നിൽ സമരം നടത്തുമെന്നത് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. താനടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളും സമരത്തിന് പിന്തുണ അർപ്പിക്കാൻ അവിടെ എത്തുമെന്ന് തീരുമാനിച്ചതായിരുന്നു. ജിഷ്ണുവിെൻറ ബന്ധുക്കളാണ് സമരം നയിച്ചത്. ഞങ്ങൾ സഹായിച്ചിേട്ടയുള്ളു.
സമരത്തിനെത്തിയ ജിഷ്ണുവിെൻറ അമ്മയെ പൊലീസ് ചവിട്ടിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഞങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തത് കണ്ട് ചോദ്യം ചെയ്യാൻ വന്നതാണ് ഷാജഹാൻ. സംഭവങ്ങൾ വളരെ നിർഭാഗ്യകരമായിപ്പോയെന്നും ഷാജർഖാൻ പറഞ്ഞു.
അന്യായമായി തടങ്കലിൽ വെച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദി പറയുന്നു. അറസ്റ്റിനു ശേഷം ഞങ്ങൾ കൂടുതൽ ശക്തരായിരിക്കുകയാണ്. കൂടുതൽ ശക്തമായി സ്വാശ്രയ മാനേജ്മെൻറിെൻറ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ പോരാടാൻ ഉൗർജം ലഭിച്ചുവെന്നും ഷാജർഖാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.