വിവാദങ്ങൾ ബാക്കിയാക്കി സുദേഷ് കുമാർ പടിയിറങ്ങി; ബൽറാംകുമാർ ഉപാധ്യായ ജയിൽ മേധാവി
text_fieldsതിരുവനന്തപുരം: വിവാദങ്ങൾ ബാക്കിയാക്കി ജയിൽ മേധാവി ഡി.ജി.പി സുദേഷ് കുമാർ സർവിസിൽനിന്ന് വിരമിച്ചു, ട്രെയിനിങ് എ.ഡി.ജി.പി ബൽറാംകുമാർ ഉപാധ്യായയെ പുതിയ ജയിൽ മേധാവിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി.
മകൾ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവം മുതൽ ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം വാങ്ങിയതടക്കം സുദേഷ് കുമാറിനെതിരെ ആക്ഷേപം ഉയർന്നിരുന്നു. വിജിലൻസ് ഡയറക്ടറായിരിക്കെ പല കേസുകളിലും ഇടപെട്ടെന്നും ആരോപണമുയർന്നു. ഒടുവിൽ ചട്ടം ലംഘിച്ച് വിദേശയാത്ര നടത്തിയതും വിവാദമായി.
ജ്വല്ലറി ഉടമയുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണത്തിനും ശിപാർശയുണ്ട്. എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന യാത്രയയപ്പ് പരേഡിൽ സുദേഷ് കുമാർ സേനയുടെ അഭിവാദ്യം സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.