തോമസ് ചാണ്ടി അധികാര ദുർവിനിയോഗം നടത്തിയെന്ന് സുധാകർ റെഡ്ഡി
text_fieldsതിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിമർശനവുമായി സി.പി.െഎ കേന്ദ്രനേതൃത്വം. കായൽ കൈയേറ്റ വിഷയത്തിൽ തോമസ് ചാണ്ടി അധികാര ദുർവിനിയോഗം നടത്തിയെന്ന് പാർട്ടി ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി പറഞ്ഞു. ഇടതുപക്ഷ സർക്കാർ അഴിമതി അംഗീകരിക്കില്ല. തോമസ് ചാണ്ടിക്കെതിരായ റവന്യു മന്ത്രിയുടെ റിപ്പോർട്ടിൽ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സുധാകർ റെഡ്ഡി പറഞ്ഞു.
ഇനിയും കായൽ നികത്തുമെന്ന് പരസ്യമായി വെല്ലുവിളിച്ച തോമസ് ചാണ്ടിക്കെതിരെ സി.പി.െഎ സംസ്ഥാന നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. വെല്ലുവിളിക്കാൻ ആർക്കും ലൈസൻസ് വേണ്ടെന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെൻറ പ്രസ്താവന.തോമസ് ചാണ്ടിക്കെതിരെ നടപടി ഉണ്ടാകുമെന്നും കാനം സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.െഎ കേന്ദ്രനേതൃത്വവും തോമസ് ചാണ്ടിക്കെതിരെ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.