വഴിതടയൽ ന്യായീകരിച്ച് സുധാകരൻ: ‘‘സി.പി.എം ആണെങ്കിൽ കടത്തിവിടുമോ’’
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റ് വളയൽ സമരത്തിനിടെ ഉദ്യോഗസ്ഥരെ തടഞ്ഞത് ന്യായീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. സെക്രേട്ടറിയറ്റ് വളയൽ സമരം നടക്കുമ്പോൾ ജീവനക്കാരെ തടയുന്നത് സ്വാഭാവികമാണെന്ന് പറഞ്ഞ സുധാകരൻ, സി.പി.എമ്മാണെങ്കിൽ ഇങ്ങനെ കടത്തിവിടുമോ എന്ന് ചോദിച്ചു. സമരമുഖത്ത് നിൽക്കുമ്പോൾ ജോലി ചെയ്യാൻ സ്റ്റാഫിനെ അകത്തേക്ക് കടത്തി വിടുമോ. ഉദ്യോഗസ്ഥരെ തടഞ്ഞതിൽ തെറ്റില്ല. സി.പി.എമ്മുകാരായിരുന്നുവെങ്കിൽ തെറിയഭിഷേകം നടത്തുമായിരുന്നുവെന്നും സുധാകരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ ആറ് മുതൽ സമരം ആരംഭിച്ചതാണ്. സെക്രേട്ടറിയറ്റ് വളയൽ സമരം എന്നാൽ എന്താണ് എന്ന് മനസ്സിലാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിവില്ലേ. മസിൽപവർ ഉപയോഗിച്ച് കടക്കാൻ ശ്രമിച്ചാൽ ഏത് രാഷ്ട്രീയ പ്രവർത്തകരാണെങ്കിലും തടയും. കോൺഗ്രസ് ആയതുകൊണ്ട് കടക്കാനെത്തിയവർ തിരിച്ച് നടന്നുപോയി. ഇടതുപക്ഷം നടത്തിയ പരിപാടിയിലായിരുന്നു ഇത് കാട്ടിയതെങ്കിൽ രണ്ട് കാലിൽ നടന്നുപോകുമായിരുന്നോ. നമ്മൾ വിലക്കുകയും തടയുകയും ചെയ്തുവെന്നത് സത്യമാണ്. ൈകയേറ്റം ചെയ്യുകയോ തെറിവിളിക്കുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല.
എ.ഐ കാമറ വിഷയത്തിൽ സർക്കാറിന് നട്ടെല്ലുണ്ടെങ്കിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യശപ്പട്ടു. സർക്കാർ വകുപ്പിലെ ഉദ്യോഗസ്ഥനെകൊണ്ട് അന്വേഷിപ്പിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണ്. ഇത് പരിഹാസ്യമാണ്. എ.ഐ കാമറ വിഷയത്തിൽ കോടതിയെ സമീപിക്കുന്ന കാര്യം അഭിഭാഷകരുമായി ആലോചിക്കുകയാണ്.
കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ പേര് തിരിമറിയിൽ കൂട്ടുനിന്ന പ്രിൻസിപ്പൽ കോൺഗ്രസ് അനുകൂല സംഘടനാ പ്രവർത്തകനായതിൽ താൻ ലജ്ജിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.