Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോൻസ​ണിെൻറ കേസ്...

മോൻസ​ണിെൻറ കേസ് പരിഹരിക്കാൻ സുധാകരൻ ഇടപെട്ട് 25 ലക്ഷം കൈമാറിയെന്ന് പരാതിക്കാർ

text_fields
bookmark_border
K Sudhakaran
cancel

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പി​ൽ അ​റ​സ്​​റ്റി​ലാ​യ മോ​ൻ​സ​ണിെൻറ ഡ​ൽ​ഹി​യി​ലെ 'ഫെ​മ' കേ​സി​ൽ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് കെ. ​സു​ധാ​ക​ര​ൻ എം.​പി​യും ഇ​ട​പെ​ട്ട​താ​യി പ​രാ​തി​ക്കാ​രു​ടെ മൊ​ഴി. ഫെ​മ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് ന​ട​ത്തു​ന്ന ഡ​ൽ​ഹി​യി​ലെ ഗു​പ്ത അ​സോ​സി​യേ​റ്റ്സി​ന് അ​ടി​യ​ന്ത​ര​മാ​യി 25 ല​ക്ഷം വേ​ണ​മെ​ന്ന് മോ​ൻ​സ​ൺ പ​രാ​തി​ക്കാ​ര​നാ​യ അ​നൂ​പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സു​ധാ​ക​ര​െൻറ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ല​മെൻറിെൻറ പ​ബ്ലി​ക് ഫി​നാ​ൻ​സ് ക​മ്മി​റ്റി​യെ​ക്കൊ​ണ്ട് പേ​പ്പ​റി​ൽ ഒ​പ്പി​ട്ട് അ​യ​ക്ക​ണ​മെ​ന്നും അ​തി​നാ​ണ് അ​ടി​യ​ന്ത​ര​മാ​യി പ​ണം വേ​ണ്ട​തെ​ന്നും എം.​പി​യോ​ട് നേ​രി​ട്ട് സം​സാ​രി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്താ​മെ​ന്നും പ​റ​ഞ്ഞു. 2018 ഡി​സം​ബ​ർ 22ന് ​ക​ലൂ​രി​ലെ വീ​ട്ടി​ലെ​ത്തി എം.​പി​യു​മാ​യി ഈ ​വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. ഡ​ൽ​ഹി​യി​ലെ ഫെ​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്കാ​മെ​ന്ന് എം.​പി അ​വി​ടെ​വെ​ച്ച് ഉ​റ​പ്പു​ന​ൽ​കി. എം.​പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​നൂ​പ് 25 ല​ക്ഷം കൈ​മാ​റു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ലു​ണ്ട്.

മോ​ൻ​സ​ണിെൻറ പു​രാ​വ​സ്തു ശേ​ഖ​ര​മു​ള്ള ക​ലൂ​ർ ആ​സാ​ദ് റോ​ഡി​ലെ വീ​ട്ടി​ൽ സു​ധാ​ക​ര​ൻ പ​ല​പ്പോ​ഴും വ​ന്നു​പോ​യി​ട്ടു​ണ്ടെ​ന്നും ചി​കി​ത്സ​ക്കാ​യി 10 ദി​വ​സം ത​ങ്ങി​യെ​ന്നും പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്നു. മോ​ൻ​സ​ൺ കോ​സ്​​മ​റ്റോ​ള​ജി​സ്​​റ്റാ​ണെ​ന്ന പേ​രി​ൽ സു​ധാ​ക​ര​നെ ചി​കി​ത്സി​ച്ച​താ​യും പ​രാ​തി​യി​ലു​ണ്ട്. ഈ ​അ​ടു​പ്പം മ​റ​യാ​ക്കി ഡ​ൽ​ഹി​യി​ലെ പ​ല ഇ​ട​പാ​ടു​ക​ളി​ലെ​യും ത​ട​സ്സം നീ​ക്കാ​ൻ സു​ധാ​ക​ര​ൻ ഇ​ട​പെ​ട്ടെ​ന്നും ആ​രോ​പി​ക്കു​ന്നു. സു​ധാ​ക​ര​നും മോ​ൻ​സ​നും ചേ​ർ​ന്ന് ത​ങ്ങ​ളു​മാ​യി സം​സാ​രി​ച്ച​താ​യും പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു. മോ​ൻ​സ​നും സു​ധാ​ക​ര​നു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

പ​ണം തി​രി​കെ ന​ൽ​കാ​നു​ള്ള കാ​ല​താ​മ​സം ചോ​ദി​ക്കു​മ്പോ​ൾ ഉ​ന്ന​ത​രൊ​ത്തു​ള്ള ഫോ​ട്ടോ​ക​ളാ​ണ് മോ​ൻ​സ​ൺ കാ​ണി​ക്കാ​റു​ള്ള​ത​േ​ത്ര. എ​റ​ണാ​കു​ളം എം.​പി ഹൈ​ബി ഈ​ഡ​ൻ, ഐ.​ജി ശ്രീ​ലേ​ഖ, കെ.​പി.​സി.​സി മു​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ് ലാ​ലി വി​ൻ​സ​ൻ​റ്, മു​ൻ മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്, മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ജി​ജി തോം​സ​ൺ എ​ന്നി​വ​രെ​ല്ലാം മോ​ൻ​സ​െൻറ വീ​ട്ടി​ലെ സ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നു​വെ​ന്ന്​ ചി​ത്ര​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​യ​താ​ണെ​ന്ന്​ പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു. വി​ശ്വ​സി​പ്പി​ക്കാ​നാ​യി ഇ​വ​രെ​യെ​ല്ലാം ഫോ​ണി​ൽ വി​ളി​ച്ച് ബി​സി​ന​സി​നെ കു​റി​ച്ചും മ​റ്റും സം​സാ​രി​ക്കു​മാ​യി​രു​ന്നു.

തട്ടിപ്പിന്​ അറസ്റ്റിലായ മോൺസണെ ഡോക്​ടറെന്ന നിലയിലാണ്​ പരിചയമുള്ളതെന്നും മറ്റുള്ള ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. ഡോക്​ടറെന്ന നിലയിൽ അഞ്ചോ ആറോ തവണ മോൺസന്‍റെ വീട്ടിൽ പോയിട്ടുണ്ടെന്നും അവിടെ സംശയത്തിനിടയുള്ള ഒന്നും അന്ന്​ തോന്നിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ച്​ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരായ ആരോപണങ്ങൾക്ക്​ പിറകിൽ മുഖ്യമന്ത്രിയും മുഖ്യമ​ന്ത്രിയുടെ ഒാഫീസും പ്രവർത്തിച്ചിട്ടുണ്ടെന്നാണ്​ കരുതുന്നതെന്നും സുധാകരൻ പറഞ്ഞു. തന്‍റെ സാന്നിധ്യത്തിൽ പണം കൈമാറിയെന്ന്​ പറയുന്ന പരാതിക്കാരനെ കണ്ടതായി പോലും ഒാർക്കുന്നില്ല. അതേസമയം, ആ പരാതിക്കാരനെ മുഖ്യമന്ത്രിയുടെ ഒാഫീസിൽ നിന്ന്​ നിരവധി തവണ ബന്ധപ്പെട്ടായി പറയുന്നുണ്ട്​. മുഖ്യമന്ത്രിയുടെ ഒാഫീസിന്​ ഇതിൽ പ്രത്യേക താൽപര്യം എന്തായിരുന്നുവെന്നും സുധാകരൻ ചോദിച്ചു.

തന്നെ വേട്ടയാടുന്ന കറുത്ത ശക്​തികൾ ഈ ആരോപണത്തിന്​ പിറകിലുമുണ്ട്​. ചികിത്സാവശ്യാർഥമാണ്​ മോൺസന്‍റെ വീട്ടിൽ പോയത്​. അവിടെ നിരവധി ഉദ്യോഗസ്​ഥരും പ്രമുഖരുമൊക്കെ ഉണ്ടാവാറുണ്ട്​. വിലകൂടിയ കാറുകളും വിലമതിക്കാനാകാത്ത പുരാവസ്​തുക്കളുമൊക്കെ ഉണ്ടായിരുന്ന ആ വീട്ടിൽ എന്തെങ്കിലും സംശയിക്കാനുണ്ടായിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

പുരാവസ്​തുക്കളുടെ ഇടപാടിൽ നിരവധി കോടികൾ കിട്ടാനുണ്ടെന്ന്​ പറഞ്ഞ്​ പലരിൽനിന്നായി കോടികൾ തട്ടിപ്പ്​ നടത്തിയ മോൺസൺ മാവുങ്കലിനെ ശനിയാഴ്ചയാണ്​ കൈംബ്രാഞ്ച്​ അറസ്റ്റ്​ ചെയ്​തത്​. ഉന്നതരോടൊപ്പമുള്ള ചിത്രങ്ങളും ബന്ധങ്ങളും കാണിച്ചാണ്​ ഇയാൾ തട്ടിപ്പ്​ നടത്തിയിരുന്നത്​. കെ. സുധാകരന്‍റെ കൂടെയുള്ള മോൺസന്‍റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k sudhakaranMonson Mavunkal
News Summary - sudhakaran replays about relation with monson
Next Story