Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രായവും ചുമതലകളും...

പ്രായവും ചുമതലകളും തടസ്സമായില്ല,ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് സുധാകുമാരി ടീച്ചർ

text_fields
bookmark_border
sudhakumarui
cancel
camera_alt

സു​ധാ​കു​മാ​രി

പെ​രി​ന്ത​ൽ​മ​ണ്ണ: അ​ധ്യാ​പി​ക​യാ​യും ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യാ​യും പ്ര​വ​ർ​ത്തി​ച്ച് ഇ​പ്പോ​ൾ മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​മാ​യി തു​ട​രു​ന്ന സു​ധാ​കു​മാ​രി ടീ​ച്ച​ർ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കി ഭ​ര​ത​നാ​ട്യം പ​ഠി​ച്ച് അ​ര​ങ്ങേ​റ്റ​വും ന​ട​ത്തി​യ നി​ർ​വൃ​തി​യി​ലാ​ണ്. കു​ഞ്ഞു​നാ​ളി​ൽ തൊ​ട്ടേ മ​ന​സ്സി​ൽ കൊ​ണ്ടു​ന​ട​ന്ന ന​ട​ന മോ​ഹ​മാ​ണി​തെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. പ്രാ​യം അ​റു​പ​തി​ലെ​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ന​ട​ത്തി​യ പ​ഠ​ന​വും പ​രി​ശീ​ല​ന​വും കൊ​ണ്ട് ഭ​ര​ത​നാ​ട്യം അ​വ​ർ​ക്കും വ​ഴ​ങ്ങി.

അ​ങ്ങാ​ടി​പ്പു​റം ശ്രീ​തി​രു​മാ​ന്ധാം​കു​ന്ന് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. ന​വ​രാ​ത്രി മ​ഹോ​ത്സ​വ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​തും മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​മെ​ന്ന നി​ല​യി​ൽ സു​ധാ​കു​മാ​രി​യാ​ണ്. ഉ​ദ്ഘാ​ട​നം ന​ട​ത്തി അ​തേ വേ​ദി​യി​ൽ ഭ​ര​ത​നാ​ട്യ​വും അ​വ​ത​രി​പ്പി​ച്ചു.

2020 മേ​യി​ലാ​ണ് കു​ന്ന​പ്പ​ള്ളി എ.​എം.​യു.​പി സ്കൂ​ളി​ൽ​നി​ന്ന് പ്ര​ഥ​മ അ​ധ്യാ​പി​ക​യാ​യി വി​ര​മി​ച്ച​ത്. അ​തി​ന് മു​മ്പ് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​നാ​യി​രു​ന്ന അ​വ​ർ മൂ​ന്നു​ത​വ​ണ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പെ​രി​ന്ത​ൽ​മ​ണ്ണ കു​ന്ന​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ അ​വ​ർ വി​ര​മി​ച്ച അ​ധ്യാ​പ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഷെ​ൽ​ട്ട​റി’ ന്റെ ​പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ജി​ല്ല ക​ൺ​വീ​ന​റാ​യും ജി​ല്ല ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ണ്ട്.

ഷി​ബു മേ​ലാ​റ്റൂ​രാ​ണ് നൃ​ത്താ​ധ്യാ​പ​ക​ൻ. പ​ഠ​നം ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും തു​ട​രു​ന്നു​ണ്ടെ​ന്നും സു​ധാ​കു​മാ​രി പ​റ​യു​ന്നു. കു​ന്ന​പ്പ​ള്ളി എ.​എം.​യു.​പി സ്കൂ​ളി​ലെ പ്ര​ഥ​മ അ​ധ്യാ​പ​ക​നാ​യി വി​ര​മി​ച്ച അ​ജ​യ​കു​മാ​റാ​ണ് ഭ​ർ​ത്താ​വ്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും അ​ക​മ​ഴി​ഞ്ഞ പ്രോ​ത്സാ​ഹ​നം കൊ​ണ്ടാ​ണ് നൃ​ത്തം അ​ര​ങ്ങേ​റ്റം ന​ട​ത്താ​വു​ന്ന വി​ധം പ​ഠി​ച്ചെ​ടു​ത്ത​തെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:debutBharatanatyamMalappuram News
News Summary - Age and responsibilities did not hinder, Sudhakumari teacher's debut in Bharatanatyam
Next Story