സി.പി.എം നേതാക്കൾ സംസാരിക്കുന്നത് തറഭാഷയിൽ -സുധീരൻ
text_fieldsതിരുവനന്തപുരം: തറഭാഷയിലാണ് സി.പി.എം നേതാക്കൾ നിയമസഭയിൽ സംസാരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരൻ. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗുണങ്ങളില്ലാത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ഏകാധിപത്യസ്വഭാവത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സര്‍ക്കാറിനെ നിയന്ത്രിക്കാന്‍ സി.പി.എം കേന്ദ്രനേതൃത്വം അടിയന്തരമായി ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. മലപ്പുറം എടപ്പാളില്‍ ഭക്ഷണം കിട്ടാതെ മരിച്ച ശോഭനയുടെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, എൽ.ഡി.എഫ് ഭരണം കേന്ദ്രത്തിലെ മോദി ഭരണത്തിന്‍റെ പതിപ്പാകുകയാണ്. തെരഞ്ഞെടുപ്പുകാലത്ത് മദ്യലോബികളുമായുണ്ടായ ധാരണയുടെ അടിസ്‌ഥാനത്തിലാണ് എൽ.ഡി.എഫ് നീങ്ങുന്നതെന്നും സുധീരൻ പറഞ്ഞു.
സ്വാശ്രയഫീസ് നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തുന്ന നിരാഹാരസമരം നിയമസഭാ കവാടത്തിനു മുന്നില്‍ തുടരുകയാണ്. പ്രശ്നത്തില്‍ സര്‍ക്കാരിനെതിരായ ശക്തമായ നിലപാട് സഭക്കകത്തും പ്രതിപക്ഷം ഇന്നും തുടരും. തുടര്‍ നടപടികള്‍ ആലോചിക്കാനായി ഇന്ന് യു.ഡി.എഫ് യോഗം ചേരുന്നുണ്ട്. പ്രശ്നം പരിഹരിക്കുന്നത് വരെ സമരം തുടരുമെന്ന് ഷാഫി പറമ്പിൽ എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.