അവസരം മുതലെടുത്ത് അതിവേഗ റെയിൽപാത അടിച്ചേൽപിക്കരുതെന്ന് സുധീരൻ മുഖ്യമന്ത്രിയോട്
text_fieldsതിരുവനന്തപുരം: ജനങ്ങൾക്ക് വിയോജിപ്പുള്ളതും പലയിടങ്ങളിലും പ്രതിഷേധസമരങ്ങൾക്ക് വഴിവെച്ചതുമായ അർധ-അതിവേഗ റെയിൽപാത പദ്ധതിയിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിേയാട് ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസരം മുതലെടുത്ത് അപ്രായോഗിക പദ്ധതി അടിച്ചേല്പിക്കാനുള്ള സര്‍ക്കാർ ഗൂഢനീക്കം ജനാധിപത്യഭരണകൂടത്തിന് യോജിച്ചതല്ല. അനിവാര്യമായും വേണ്ട നടപടിക്രമങ്ങള്‍ ജനഹിതം മാനിച്ചും നിയമാനുസൃതമായും സുതാര്യമായും പാലിക്കപ്പെട്ടില്ല എന്ന യാഥാർഥ്യം അനിഷേധ്യമാണ്.
രഹസ്യ അജണ്ടയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന പ്രതീതിയാണ്. പരിസ്ഥിതി ആഘാത പഠനമോ സാമൂഹിക ആഘാത പഠനമോ നേരെചൊവ്വേ നടത്തിയിട്ടില്ല. ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിക്കേണ്ടി വരുന്ന പദ്ധതിക്ക് സമഗ്ര പുനരധിവാസപദ്ധതി പോലും തയാറാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.