Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2020 1:29 PM IST Updated On
date_range 23 Dec 2020 1:29 PM ISTഭാഷയുടെയും പ്രകൃതിയുടെയും നിലനിൽപ്പിനെക്കുറിച്ച് ഉത്കണ്ഠപ്പെട്ട എഴുത്തുകാരിയെന്ന് എം.ടി
text_fieldsbookmark_border
തിരുവനന്തപുരം: ഭാഷയുടെയും പ്രകൃതിയുടെയും നിലനിൽപ്പിനേക്കുറിച്ച് ഉത്കണ്ഠപ്പെട്ട എഴുത്തുകാരിയായിരുന്നു സുഗതകുമാരിയെന്ന് എം.ടി. വാസുദേവൻ നായർ. സുഗത ഇല്ലാതായെന്ന് വിശ്വസിക്കാനാകുന്നില്ല. മാനവികതക്ക് തന്നെ നഷ്ടമാണ് സുഗതകുമാരിയുടെ വിയോഗമെന്നും എം.ടി പ്രതികരിച്ചു.
അടുത്ത സുഹൃത്തായിരുന്നു സുഗതകുമാരി. കവി എന്ന നിലക്കുള്ള ബഹുമാനം മാത്രമല്ല അവരോടുള്ളത്. മനുഷ്യന് ആവശ്യമായ എല്ലാ കാര്യങ്ങളെക്കുറിച്ചും അവർ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. സുഗതയില്ലെന്ന് പറയുന്നത് വേദനാജനകമാണ്.
ഇന്നത്തെ സമൂഹത്തിൽ മാനവികത തന്നെ നഷ്ടമായിെകാണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സുഗതയുടെ വിയോഗം എന്നത് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story