പാർട്ടികൾ കൊടികുത്തി; നിർമാണം നടന്നിരുന്ന ഷെഡിൽ ഉടമ തൂങ്ങിമരിച്ചു
text_fieldsകുന്നിക്കോട്: രാഷ്ട്രീയ പാർട്ടികൾ കൊടികുത്തിയതിെൻറ മനോവിഷമത്തിൽ ഉടമ നിർമാണം നടന്നുവന്നിരുന്ന ഷെഡിൽ തൂങ്ങിമരിച്ചു. വിളക്കുടി വാഴമൺ ആലൻകീഴിൽ സുഗതനെയാണ് (65) മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ഇളമ്പൽ പൈനാപിൾ ജങ്ഷനിൽ നിർമാണത്തിലിരുന്ന വർക്ക് ഷോപ്പിെൻറ ഷെഡിലാണ് മൃതദേഹം കണ്ടത്.
വിളക്കുടി പഞ്ചായത്തിൽ പൈനാപിൾ ജങ്ഷന് സമീപം വർക്ക് ഷോപ് നടത്തുന്നതിനായി ഷെഡ് നിർമിക്കുന്നതിന് നിലം നികത്തിയിരുന്നു. തുടര്‍ന്ന് സ്ഥലത്ത് ഷെഡ് നിർമിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഷെഡ് പൊളിക്കണമെന്ന് പാർട്ടി പ്രവർത്തകരെത്തി ആവശ്യപ്പെട്ടിരുന്നു. അനധികൃത വയൽ നികത്തലെന്നാരോപിച്ച് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി കുത്തി നിർമാണം തടസ്സപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ച സഹായിയുമായി ഷെഡിലെത്തിയ സുഗതൻ ഒപ്പമുണ്ടായിരുന്ന വ്യക്തിയെ സമീപത്തെ കടയിലേക്ക് പറഞ്ഞുവിട്ടതിനുശേഷമാണ് തൂങ്ങിമരിച്ചത്. കുന്നിക്കോട് പൊലീസ് പരിശോധന നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. ഭാര്യ: സരസമ്മ. മക്കൾ: സുജി, സുജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.