ഷുഹൈബ് വധം: കെ. സുധാകരൻ നിരാഹാര സമരത്തിലേക്ക്
text_fieldsകണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിെൻറ ഘാതകരെ പിടികൂടുന്നത് ൈവകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ. സുധാകരൻ നിരാഹാരസമരത്തിന്. 22ന് രാവിലെ 10 മുതൽ കണ്ണൂർ കലക്ടേററ്റ് പടിക്കൽ 48 മണിക്കൂർ നേരത്തേക്കാണ് നിരാഹാരസമരം. യഥാർഥ പ്രതികളെ പിടികൂടിയിെല്ലങ്കിൽ നിരാഹാരസമരം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് കെ. സുധാകരൻ, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി എന്നിവർ പറഞ്ഞു.
കൊലപാതകം കഴിഞ്ഞ് ദിവസങ്ങളായിട്ടും പ്രതികളാരെയും പൊലീസ് പിടികൂടിയിട്ടില്ല. ഇക്കാര്യം ഗൗരവത്തിലെടുത്ത് പ്രക്ഷോഭം ശക്തമാക്കാൻ വെള്ളിയാഴ്ച ചേർന്ന ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. ഇതനുസരിച്ചാണ് ജില്ലയിലെ കോൺഗ്രസിെൻറ മുൻനിരക്കാരനായ കെ. സുധാകരൻ നേരിട്ട് നിരാഹാരസമരം പ്രഖ്യാപിച്ച് രംഗത്തുവന്നത്. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ജില്ലയിലെത്തിച്ച് സി.പി.എമ്മിെൻറ അക്രമരാഷ്ട്രീയത്തിനെതിരെ വ്യാപക പ്രചാരണം നടത്താനും നേതൃയോഗം തീരുമാനിച്ചു.
നിരപരാധിയായ ഒരു ചെറുപ്പക്കാരനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് മനഃപൂർവം ഉഴപ്പുകയാണെന്ന് കെ. സുധാകരൻ കുറ്റപ്പെടുത്തി. കൊലപാതകികൾ സഞ്ചരിച്ച വാഹനത്തിെൻറയും ഷുഹൈബിനെക്കുറിച്ച് അവർക്ക് വിവരം നൽകിയവരുടെ പേരുകളും പൊലീസിന് ൈകമാറിയിട്ടും ആരെയും ചോദ്യംചെയ്യുന്നില്ല. മട്ടന്നൂര്‍ സി.ഐ ഓഫിസില്‍നിന്ന് അധികം ദൂരെയല്ലാത്ത ഷുഹൈബിെൻറ വീട്ടില്‍ ചെന്ന് അദ്ദേഹത്തിെൻറ പിതാവില്‍നിന്ന് മൊഴിയെടുക്കാന്‍പോലും െപാലീസ് മുതിര്‍ന്നിട്ടില്ല. പൊലീസിെൻറ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. കണ്ണൂരില്‍ െപാലീസിെൻറ കാര്യങ്ങള്‍ തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫിസിലിരിക്കുന്ന ഉപദേശകന്‍ എം.വി. ജയരാജനാണ് നിയന്ത്രിക്കുന്നത്.
ഈ പൊലീസില്‍നിന്ന് ഇനി നീതി പ്രതീക്ഷിക്കുന്നില്ല. ഏതെങ്കിലും സ്വതന്ത്ര ഏജന്‍സിതന്നെ ഷുഹൈബിെൻറ കൊലപാതകം സംബന്ധിച്ച് അന്വേഷണം നടത്തണം. ക്രൂരമായൊരു കൊലപാതകം നടന്നിട്ടും സാമൂഹിക, സാംസ്‌കാരിക, സാഹിത്യനായകന്മാരൊക്കെ തുടരുന്ന മൗനം ഭയപ്പെടുത്തുകയാണ്. അക്രമരാഷ്ട്രീയത്തിനെതിരെ യോജിക്കാവുന്ന മുഴുവന്‍ കക്ഷികളുമായും സംഘടനകളുമായും യോജിച്ചുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.