പ്രതിഷേധം: മാധ്യമപ്രവർത്തക സന്നിധാനം യാത്ര ഉപേക്ഷിച്ചു
text_fieldsപമ്പ: ശബരിമലയിലേക്ക് യാത്ര തിരിച്ച ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടർ സുഹാസിനി രാജ് കടുത്ത പ്രതിഷേധത്തെ തുടർന്ന് മരക്കൂട്ടത്തു വെച്ച് യാത്ര ഉേപക്ഷിച്ച് തിരിച്ചിറങ്ങി. ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശിനിയാണിവർ. ഒൗദ്യോഗിക ആവശ്യാർഥമാണ് സുഹാസിനി സന്നിധാനത്തേക്ക് യാത്ര തിരിച്ചത്.
സുഹാസിനിയെ അനുഗമിച്ച് നിരവധി പോലീസുകാരും ഒപ്പമുണ്ടായിരുന്നു. എന്നാൽ മരക്കൂട്ടത്ത് പ്രതിഷേധക്കാർ വഴിയിൽ കൂട്ടമായി തടയുകയായിരുന്നു. ഇവർക്കു നേരെ അസഭ്യ വർഷവും കൈയേറ്റ ശ്രമവുമുണ്ടായി. യാത്ര തുടങ്ങിയപ്പോൾ പമ്പയിൽ യാതൊരു വിധ പ്രതിഷേധങ്ങളും ഇല്ലായിരുന്നു. ബുധനാഴ്ച പൊലീസ് അടിച്ചോടിച്ചതിനെ തുടർന്ന്മരക്കൂട്ടത്തും സന്നിധാനത്തിെൻറ പരിസരത്തും തമ്പടിച്ചിരുന്ന പ്രതിഷേധക്കാരാണ് കൂട്ടത്തോടെ സുഹാസിനി രാജിനു നേരെ ആക്രോശവുമായെത്തിയത്.
മുന്നോട്ടുള്ള യാത്രയിൽ സംരക്ഷണം നൽകാമെന്ന് പൊലീസ് ഉറപ്പു നൽകിയെങ്കിലും പ്രതിഷേധത്തിൽ മുന്നോട്ടു പോയി പ്രശ്നം രൂക്ഷമാക്കേണ്ടെന്ന ഒപ്പമുള്ള സഹപ്രവർത്തകെൻറ അഭിപ്രായം കൂടി മാനിച്ച് സുഹാസിനി തിരിച്ചിറങ്ങുകയായിരുന്നു. ഇവരെ കടുത്ത പൊലീസ് വലയത്തിൽ പമ്പ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
അതേസമയം, സന്നിധാനത്തേക്കെത്തുന്ന വനിതാ തീർഥാടകർക്ക് എല്ലാ വിധ സുരക്ഷയും പൊലീസ് ഉറപ്പാക്കുമെന്ന് െഎ.ജി മനോജ് എബ്രഹാം അറിയിച്ചു. മരക്കൂട്ടത്ത് സുരക്ഷ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.