കർഷകെൻറ ആത്മഹത്യ: വില്ലേജ് അസിസ്റ്റൻറ് െകെക്കൂലി ആവശ്യപ്പെെട്ടന്ന് ഭാര്യ
text_fieldsപേരാമ്പ്ര: ഭൂനികുതി സ്വീകരിക്കാൻ വിസമ്മതിച്ചതിെന തുടർന്ന് വില്ലേജ് ഒാഫീസിൽ തൂങ്ങി മരിച്ച കർഷകനോട് വില്ലേജ് അസിസ്റ്റൻറ് െകെക്കൂലി ആവശ്യപ്പെട്ടിരുന്നതായി കർഷകെൻറ ഭാര്യ മോളി. ഭൂനികുതി സ്വീകരിക്കണമെങ്കിൽ െകെക്കൂലി നൽകണമെന്ന് പറഞ്ഞു. മകളുടെ വിവാഹാവശ്യത്തിനായി ഭൂമി വിൽക്കാനാണ് ജോയ് ശ്രമിച്ചിരുന്നത്. എന്നാൽ വില്ലേജ് അധികൃതർ നികുതി സ്വീകരിക്കാത്തതിനാൽ വിൽപ്പനക്ക് സാധിച്ചില്ല. ഇതിെൻറ മനോവിഷമമാണ് മരണത്തിനിടയാക്കിയതെന്ന് ഭാര്യ പറഞ്ഞു.
മരണത്തിനുത്തരവാദികൾ റവന്യൂ ഉദ്യോഗസ്ഥരാണെന്ന് ജോയിയുെട സഹോദരൻ ആരോപിച്ചു. 1955 മുതൽ െകെവശം െവച്ചനുഭവിക്കുന്ന ഭൂമിയാണ്. രണ്ടു വർഷം മുമ്പ് വരെ കരം സ്വീകരിച്ചിരുന്നു. രണ്ടു വർഷം മുമ്പ് ഭൂമി ഭാര്യയുടെ പേരിലേക്ക് മാറ്റിയിരുന്നു. അതിനു ശേഷം കരം സ്വീകരിക്കാൻ അധികൃതർ തയാറായില്ല. കൈയേറ്റഭൂമിയാെണന്നും മറ്റും ആരോപിച്ചു. എന്നാൽ സ്ഥലം ഒന്നു വന്നു നോക്കാൻ പോലും തയാറായില്ലെന്നും ജോയിയുെട കുടുംബം ആരോപിച്ചു.
ചെമ്പനോട സ്വദേശി കാവിൽപുരയിടത്തിൽ ജോയി എന്ന തോമസിനെയാണ് ചെമ്പനോട വില്ലേജ് ഓഫിസിെൻറ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ ബുധനാഴ്ച രാത്രി ഒമ്പതരയോടെ നാട്ടുകാർ കണ്ടെത്തിയത്. കലക്ടറെത്താതെ മൃതദേഹം മാറ്റാൻ തയാറല്ലെന്ന നിലപാടിലാണ് നാട്ടുകാർ.
അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടറോട് ആവശ്യെപ്പട്ടിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി സ്വകാര്യ ചാനലിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.