വിദ്യാർഥിനികൾ അവശനിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ
text_fieldsമുളങ്കുന്നത്തുകാവ്: വനിത പാരലൽ കോളജ് വിദ്യാർഥിനികളെ അവശ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി-യിലെ പാരലൽ കോളജിലെ മൂന്ന് വിദ്യാർഥിനികളാണ് കോളജിൽ നിന്ന് പുറത്തിറങ്ങി തിരിച്ച് വന്ന് ഉച്ചഭക്ഷണത്തോടൊപ്പം എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
വികലാംഗയായ പെൺകുട്ടിയെ കളിയാക്കിയെന്നാരോപിച്ച് ഇവരെ തടഞ്ഞുവെച്ച് കോളജിലേക്ക് വിളിച്ച് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് മാതാപിതാക്കൾ വന്നിട്ട് ക്ലാസിൽ കയറിയാൽ മതിയെന്ന് പ്രിൻസിപ്പൽ പറഞ്ഞിരുന്നു. ഇതിലെ വിഷമമാണ് ആത്മഹത്യശ്രമത്തിന് പിന്നിലെന്ന് സൂചനയുണ്ട്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചതിനാൽ മൂന്ന് പെൺകുട്ടികളുടെയും ജീവന് അപായമുണ്ടായില്ല. മൂവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.