ഗൃഹനാഥന്‍ ജീവനൊടുക്കി; ബ്ലേഡ് പലിശക്കാരെൻറ ശല്യം സഹിക്കാതെയെന്ന് പരാതി
text_fieldsചേര്‍ത്തല: ബ്ലേഡ് പലിശക്കാരെൻറ ശല്യം സഹിക്കവയ്യാതെ ഗൃഹനാഥന്‍ ജീവനൊടുക്കിയതായി പരാതി. ചേർത്തല ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 11ാം വാര്‍ഡ് തിരുനല്ലൂര്‍ വല്യപാറയില്‍ പരേതനായ ഹരിദാസിെൻറയും ഓമനയുടെയും മകന്‍ അജിത്താണ് (48) മരിച്ചത്. വ്യാഴാഴ്ച രാത്രി എേട്ടാടെ അജിത്തിനെ കിടപ്പുമുറിയില്‍ തൂങ്ങിയനിലയിൽ സഹോദരപുത്രന്മാരാണ് കണ്ടത്. കുരുക്ക് മുറിച്ച് താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കയര്‍ ബിസിനസ് നടത്തിയിരുന്ന അജിത് 2012ല്‍ എരമല്ലൂർ സ്വദേശിയിൽനിന്ന് മൂന്നുലക്ഷം രൂപ പലിശക്ക് വാങ്ങിയിരുന്നു. ഇൗടായി അഞ്ചുലക്ഷത്തിെൻറ ചെക്ക് നല്‍കിയിരുന്നു. സാമ്പത്തിക പരാധീനതമൂലം അജിത് പണം തിരികെനല്‍കാന്‍ വൈകിയ സാഹചര്യത്തില്‍ ഇയാൾ ചെക്ക് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജപ്തി നടപടിയിലേക്ക് നീങ്ങി. ബ്ലേഡുകാരെൻറ ഭീഷണിമൂലം രണ്ടാഴ്ച മുമ്പ് അജിത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. വീട്ടുകാര്‍ കണ്ടതുകൊണ്ടാണ് അന്ന് രക്ഷിക്കാനായത്. അതിനടുത്തദിവസം വാര്‍ഡ് മെംബര്‍ ഹരിക്കുട്ടനും അജിത്തിെൻറ സഹോദരന്‍ സജിത്തും ഉള്‍പ്പെടുന്ന സംഘം എരമല്ലൂർ സ്വദേശിയെ കണ്ടിരുന്നു. വസ്തു കടപ്പെടുത്തി ഒമ്പതുലക്ഷം നൽകാമെന്ന് പറഞ്ഞിട്ടും ഇയാള്‍ വഴങ്ങിയില്ലെന്ന് പറയുന്നു. ജപ്തിയുടെ ഭാഗമായി വെള്ളിയാഴ്ച വീടും സ്ഥലവും അളന്ന് തിട്ടപ്പെടുത്താന്‍ കോടതിയില്‍നിന്ന് ആമീനും സംഘവും വരുമെന്ന വിവരം ലഭിച്ചപ്പോഴാണ് അജിത് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണത്തിന് ഉത്തരവാദി ബ്ലേഡ് പലിശക്കാരനാണെന്ന് കുറിപ്പെഴുതി വെച്ചശേഷമാണ് ജീവനൊടുക്കിയത്.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വൻജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മകന്‍: അപ്പു. സഹോദരങ്ങൾ: സജിത്, സിബി. സംഭവത്തിൽ എരമല്ലൂർ സ്വദേശി ഉലഹന്നാനെ (69) ചേര്‍ത്തല പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിന് ഉത്തരവാദി ഉലഹന്നാന്‍ ആണെന്ന് എഴുതിയ ഏഴ് കത്തുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് എസ്.ഐ സി.സി. പ്രതാപചന്ദ്രന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.