കടബാധ്യത: മാതാവും മകനും വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ചു
text_fieldsവെള്ളറട: കടബാധ്യതയെ തുടർന്ന് മാതാവും മകനും തീകൊളുത്തി ആത്മഹത്യചെയ്തു. ചൂണ്ടിക്കൽ വേങ്കിലിവിള ആര്യപ്പള്ളി വീട്ടിൽ പരേതനായ മുത്തുസ്വാമിയുടെ ഭാര്യ മേരി (70), മകൻ ജോൺ (40) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ച ഇവരുടെ അയൽവാസിയാണ് മേരിയുടെ വീടിെൻറ ജനാലയിലൂടെ തീ ആളിപ്പടരുന്നതുകണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന വാർഡ് അംഗം വിജയയും പഞ്ചായത്ത് പ്രസിഡൻറ് ശോഭകുമാരിയും സ്ഥലത്തെത്തി. ഉള്ളിൽനിന്ന് പൂട്ടിയിരുന്ന വീടിെൻറ കതക് പൊലീസ് ചവിട്ടിത്തുറന്ന് തീകെടുത്തുകയായിരുന്നു. അേപ്പാഴേക്കും ഇരുവരും മരിച്ചിരുന്നു. മരണപ്പെട്ട മേരിയുടെ കാൽ കട്ടിൽകാലുമായി പ്ലാസ്റ്റിക് വയർകൊണ്ട് ബന്ധിച്ചിരുന്നു. മേരിയുടെ മുറിയുടെ സമീപത്തുള്ള മുറിയിലാണ് മകൻ ജോൺ മരിച്ചുകിടന്നത്. ജോണിെൻറ കാലും സമീപത്തെ മേശയുടെ കാലുമായി പ്ലാസ്റ്റിക് വയർകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു.
പൊലീസ് നിഗമനം ഇങ്ങനെ: േജാൺ ആദ്യം മേരിയുടെ കാൽ ബന്ധിച്ചശേഷം ഇയാൾ കിടന്ന മുറിവരെ തറയിൽ വസ്ത്രം വിതറി. പിന്നീട് മേരിയുടെ ദേഹത്തും തറയിൽ വിതറിയ വസ്ത്രത്തിലും പെട്രോൾ ഒഴിച്ചശേഷം ജോൺ കിടന്ന മുറിയിൽ എത്തി കാലിൽ സ്വയം ബന്ധിച്ചശേഷം പെേട്രാൾ ശരീരത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ജോണിെൻറ മൃതദേഹത്തിന് സമീപം പെട്രോൾ കുപ്പിയും തീപ്പെട്ടിയും പൊലീസ് കണ്ടെത്തി.
തീ ആളിപ്പടരുേമ്പാൾ ഇറങ്ങിയോടി രക്ഷപ്പെടാതിരിക്കാനാവണം കാൽ കെട്ടിയിട്ടതെന്നാണ് പൊലീസ് നിഗമനം. ജോൺ കിടന്ന മുറിയിലെയും മേരി കിടന്ന മുറിയിലെയും വസ്ത്രങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്.വെള്ളറട എസ്.െഎ വിജയകുമാറിെൻറയും സ്പെഷൽ ബ്രാഞ്ച് എസ്.െഎ ഫ്രാൻസിസിെൻറയും നേതൃത്വത്തിൽ നടപടിക്രമം പൂർത്തിയാക്കി. 10 ഒാടെ ഫിംഗർ പ്രിൻറ് വിദഗ്ധരും ഫോറൻസിക് വിദഗ്ധരും തെളിവെടുപ്പ് നടത്തിയശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി. വൈകീട്ട് ആറിന് പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
വെള്ളറടയിലെ ധനകാര്യ സ്ഥാപനത്തിൽനിന്ന് ഇവർ ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇത് പലിശ അടക്കം 1,60,000 രൂപയായി. ബാങ്കുകാരുടെ ജപ്തി ഭീഷണി ഉണ്ടായിരുന്നതായി മേരിയുടെ മക്കൾ പറഞ്ഞു. അവിവാഹിതനായ ജോൺ മേസ്തിരിപ്പണിക്കാരനാണെങ്കിലും മൂന്ന് മാസമായി പണിക്ക് പോയിരുന്നില്ല. രോഗിയായ മേരിയുടെ സംരക്ഷണത്തിന് മകൻ േജാൺ മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ. മറ്റുമക്കൾ: റാണി, ശാന്തി, കുമാരി, ബർണബാസ്, വിൻസെൻറ്, ക്രിസ്തുരാജ്. മരുമക്കൾ: രവി, ബാബു, ജോൺസലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.