കായലിൽ ചാടിയ യുവതിയുടെ മൃതദേഹം കിട്ടി
text_fieldsനെട്ടൂർ: കൈക്കുഞ്ഞിനെ ഫുട്പാത്തിൽ ഉപേക്ഷിച്ച് കായലിൽ ചാടിയ വയലാർ നാഗംകുളങ്ങര പടിഞ്ഞാേറ പൂപ്പള്ളി വീട്ടിൽ സെബാസ്റ്റ്യെൻറ ഭാര്യ വിനീഷയുടെ (32) മൃതദേഹം കിട്ടി. വിനീഷയുടെ മരടിെല വീട്ടിലേക്ക് ഭർത്താവിനൊപ്പം ബൈക്കിൽ വരുന്നതിനിടെ അരൂർ-കുമ്പളം പാലത്തിൽ വ്യാഴാഴ്ച വൈകീട്ട് 5.30ഒാടെയായിരുന്നു സംഭവം. ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ പാലത്തിെൻറ ഫുട്പാത്തിൽ ഉപേക്ഷിച്ച് ഭർത്താവ് നോക്കിനിൽക്കെയാണ് കായലിൽ ചാടിയത്.
അരൂർ-കുമ്പളം പുതിയ പാലത്തിെൻറ ഏകദേശം മധ്യഭാഗത്തെത്തിയതോടെ ബൈക്ക് നിർത്താനാവശ്യപ്പെട്ട യുവതി കൈയിലിരുന്ന കുഞ്ഞിനെ ഫുട്പാത്തിൽ കിടത്തി ഉടൻ കായലിലേക്ക് ചാടുകയായിരുന്നു. ഭർത്താവ് തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പത്തുവർഷം മുമ്പായിരുന്നു വിവാഹം. മൂന്ന് ആൺകുട്ടികളാണുള്ളത്. മൂത്ത കുട്ടി മൂന്നാം ക്ലാസിലും രണ്ടാമത്തെയാൾ എൽ.കെ.ജിയിലും പഠിക്കുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടുകൊടുത്ത വിനീഷയുടെ മൃതദേഹം സംസ്കരിച്ചു. കുടുംബ വഴക്കിനെ തുടർന്നാണ് സംഭവമെന്നും പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും പനങ്ങാട് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.