ശൈശവ വിവാഹം മുടങ്ങിയ പെൺകുട്ടി യുവാവിെൻറ വീട്ടിൽ മരിച്ച നിലയിൽ
text_fieldsമൂന്നാർ: ശൈശവ വിവാഹത്തിൽനിന്ന് ചൈൽഡ്ലൈൻ പ്രവർത്തകർ രക്ഷപ്പെടുത്തിയ പെൺകുട്ടിയെ യുവാവിെൻറ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബൈസൺവാലി ചൊക്രമുടി കുടിയിലെ 15കാരിയെയാണ് വട്ടവട സ്വാമിയാർ അളകുടിയിലെ യുവാവിെൻറ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി ഒമ്പതിനാണ് യുവാവിെൻറയും പെൺകുട്ടിയുടെയും വിവാഹം നടത്താൻ വീട്ടുകാർ ഒരുങ്ങിയത്. വിവാഹം ഉറപ്പിക്കൽ ചടങ്ങ് യുവാവിെൻറ വീട്ടിൽ നടക്കുേമ്പാൾ ചൈൽഡ്ലൈൻ പ്രവർത്തകർ തടഞ്ഞു. പെൺകുട്ടിക്ക് പ്രായപൂർത്തിയായ ശേഷം മാത്രേമ വിവാഹം നടത്തൂവെന്ന് ഇരു വീട്ടുകാരിൽനിന്നും ചൈൽഡ്ലൈൻ പ്രവർത്തകർ എഴുതി വാങ്ങുകയും പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടുകയുമായിരുന്നു.
എന്നാൽ, ഒരാഴ്ച മുമ്പ് പെൺകുട്ടി യുവാവിെൻറ വീട്ടിലെത്തി. ഇതേ തുടർന്ന് ഇയാൾ അടിമാലിയിലെ സഹോദരിയുടെ വീട്ടിൽ താമസമാക്കി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്നിനാണ് പെൺകുട്ടിയെ യുവാവിെൻറ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.