കനറാ ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ: മാനേജ്‌മെൻറിനെതിരെ അന്വേഷണത്തിന് ശിപാര്‍ശ
text_fieldsതിരുവനന്തപുരം: കനറാ ബാങ്ക് തൊക്കിലങ്ങാടി ബ്രാഞ്ച് മാനേജർ കെ.എസ്. സ്വപ്ന ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ മാനേജ്‌മെൻറിനെതിരെ അന്വേഷണത്തിന് വനിതാ കമ്മിഷന്‍ ശിപാര്‍ശ ചെയ്തു. ഇതു സംബന്ധിച്ച കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
തൃശ്ശൂര്‍ സ്വദേശിനിയായ സ്വപ്നക്ക് നാട്ടിൽ നിരവധി ശാഖകളിൽ ഒഴിവുണ്ടായിട്ടും നിയമനം നൽകാതെ കണ്ണൂര്‍ തൊക്കിലങ്ങാടി ശാഖയിലേക്ക് സ്ഥലംമാറ്റിയ കനറാ ബാങ്ക് മാനേജ്‌മെൻറിെൻറ നടപടി മനുഷ്യത്വരഹിതമാണ്. ബാങ്കിങ് ഉള്‍പ്പെടെ തൊഴില്‍മേഖലകളിലെ മാനസിക സമ്മര്‍ദം പരിഹരിക്കാൻ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ മാതൃകയില്‍ സമിതിക്കായുള്ള നിയമ നിര്‍മാണത്തിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കമ്മിഷന്‍ ശിപാര്‍ശ ചെയ്തു.
മാനേജ്‌മെൻറ് ഉള്‍പ്പെട്ട അഴിമതി ചോദ്യം ചെയ്തതിന് മാനസിക പീഡനവും, മറ്റൊരിടത്തും ജോലി ചെയ്യാനുള്ള യോഗ്യതയില്ല എന്നെഴുതി പിരിച്ചുവിട്ട കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശിനിയായ ലോ ഓഫീസര്‍ പ്രിയംവദക്കെതിരെ ഉണ്ടായ നടപടിയും സർക്കാറിൻെറ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.