കരാറുകാരെൻറയും കുടുംബത്തിെൻറയും ആത്മഹത്യ; പ്രതി അറസ്റ്റില്‍
text_fieldsവര്‍ക്കല: വർക്കലയിൽ മിലിട്ടറി എൻജിനീയറിങ് സർവിസ് കോൺട്രാക്ടറും കുടുംബവും ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി പിടിയിൽ. തിരുവനന്തപുരം വിളപ്പില്‍ വില്ലേജില്‍ പേയാട് കുണ്ടമണ്‍കടവ് ആഞ്ജനേയത്തില്നിന്ന് വട്ടിയൂര്‍ക്കാവ് വില്ലേജില്‍ തിട്ടമംഗലം പുലരി റോഡിന് സമീപം കൂള്‍ ഹോമില്‍ ഒന്നാം നിലയില്‍ ടി.സി 37/3195ാം നമ്പര്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന അശോക്കുമാറാണ് (60) ബുധനാഴ്ച അറസ്റ്റിലായത്.
കടബാധ്യതമൂലം കഴിഞ്ഞ 15ന് പുലർച്ചയാണ് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തത്. മിലിട്ടറി എൻജിനീയറിങ് സർവിസിെൻറ 'എ' ക്ലാസ് കോൺട്രാക്ടറായിരുന്നു മരണപ്പെട്ട ശ്രീകുമാര്‍. ശ്രീകുമാറിെൻറ സുഹൃത്തായിരുന്നു അറസ്റ്റിലായ ഇലക്ട്രിക്കല്‍ കോൺട്രാക്ടർ അശോക്കുമാര്. 2014ൽ ശ്രീകുമാര്‍ എടുത്ത ശംഖുംമുഖം എയര്‍ഫോഴ്സ് ക്വാര്ട്ടേഴ്സിെൻറ 10 കോടി രൂപയുടെ ജോലി അശോക്കുമാറിന് സബ്കോൺട്രാക്ട് നൽകി.
ജോലി തുടങ്ങാൻ രണ്ടരക്കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി ശ്രീകുമാര്‍ അശോക്കുമാറിന് കൈമാറി. 50 ലക്ഷം രൂപ ഡോക്യുമെൻറ്സ് സെക്യൂരിറ്റി വെക്കാനും നല്കി. എങ്കിലും അശോക്കുമാര് ജോലി തുടങ്ങുകയോ തുക തിരികെ നല്‍കുകയോ ചെയ്തില്ലത്രെ.
കടക്കെണിയിലായ ശ്രീകുമാറിെൻറ വീടും വസ്തുക്കളും ജപ്തി ചെയ്തു. ഈ അവസരത്തില്‍ അശോക്കുമാറിനോട് പണം തിരികെ നല്കാന് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഏറ്റെടുത്ത ജോലി പൂര്‍ത്തീകരിച്ച് കടക്കെണിയില്‍നിന്ന് രക്ഷപ്പെടാമെന്ന് കരുതിയ ശ്രീകുമാർ വീണ്ടും ബാങ്കില്‍നിന്ന് ഭീമമായ തുക ലോണ്‍ എടുത്തെങ്കിലും പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെവരികയും മുന്നോട്ടുള്ള ജീവിതം വഴിമുട്ടുകയും ചെയ്തു. മാനഹാനി ഭയന്ന് ഭാര്യക്കും മകൾക്കുമൊപ്പം ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നത്രെ. ആത്മഹത്യാക്കുറിപ്പില്‍ അശോക്കുമാറാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ശ്രീകുമാര്‍ രേഖപ്പെടുത്തിയിരുന്നു.
ശ്രീകുമാറിെൻറയും അശോക്കുമാറിെൻറയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയും മിലിട്ടറി എൻജിനീയറിങ് സർവിസ് ഉദ്യോഗസ്ഥരില്‍നിന്ന് വിവരം ശേഖരിക്കുകയും ചെയ്തശേഷമാണ് അറസ്റ്റ്.വര്‍ക്കല പൊലീസ് എസ്.എച്ച്.ഒ ജി. ഗോപകുമാര്‍, എസ്.ഐ പി.അജിത് കുമാര്‍, ഗ്രേഡ് എസ്.ഐ സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറ്റ്റ് ചെയ്തത്. പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.