ആത്മഹത്യ നിരക്ക്; കൊല്ലം രാജ്യത്തെ ഒന്നാമത്തെ നഗരം
text_fieldsെകാല്ലം: ലോകത്തിൽ ഓരോ 40 നിമിഷത്തിലും ഒരാൾ ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് ലോകാരോഗ്യസംഘടനയുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ വർഷത്തിൽ ഒന്നരലക്ഷത്തിലധികം ആത്മഹത്യാമരണങ്ങൾവരെ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ, നഗരങ്ങളുടെ കണക്കെടുക്കുമ്പോൾ കൊല്ലം രാജ്യത്തുതന്നെ ഒന്നാംസ്ഥാനത്താണ്.
കൊല്ലത്ത് മാത്രമായി ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ 2023ൽ 539 പേരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. 2022നെ അപേക്ഷിച്ച് 82 പേരുടെ വർധന. ഇതിൽ പുരുഷന്മാരാണ് കൂടുതൽ; 440. കുടുംബബന്ധങ്ങളില്‍ ഉണ്ടാകുന്ന അലോസരങ്ങളെ നേരിടാനുള്ള കഴിവില്ലായ്മയും വരുമാനക്കുറവും തൊഴിലില്ലായ്മയുമാണ് പുതുതലമുറയിലെ പുരുഷന്മാരെ ആത്മഹത്യയിലേക്ക് എത്തിക്കുന്നത്.
കഴിഞ്ഞവർഷം 99 സ്ത്രീകളാണ് ആത്മഹത്യ ചെയ്തത്. സ്ത്രീകളുടെ ആത്മഹത്യനിരക്കിനെക്കാൾ നാലിരട്ടിയാണ് പുരുഷന്മാരിൽ.
18 വയസ്സിനുതാഴെ 15 പേരാണ് ആത്മഹത്യ ചെയ്തത്. പുതുവർഷം തുടങ്ങിയതിനുശേഷം ജനുവരി 12ന് കൊല്ലത്തെ നടുക്കിയ സംഭവമായിരുന്നു രണ്ട് കുട്ടികളെ കൊലപ്പെടുത്തി പിതാവിന്റെ ആത്മഹത്യ.
ഒരു മേശക്കിരുവശവുമിരുന്ന് സംസാരിച്ച് തീർക്കേണ്ട വിഷയമായിരുന്നു ആത്മഹത്യയിലേക്കെത്തിച്ചത്.
കാലങ്ങളായി ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളിൽ ഏറ്റവും പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത് കുടുംബപ്രശ്നങ്ങളായിരുന്നു.
അതിനുശേഷമാണ് രോഗങ്ങളും വിവാഹം, പ്രണയം തുടങ്ങിയ പ്രശ്നങ്ങളും. ഇതുകൂടാതെ, മുൻ ആത്മഹത്യാശ്രമം, സാമൂഹികമായി ഒറ്റപ്പെടൽ, കടുത്ത ഏകാന്തത, പീഡനാനുഭവങ്ങൾ തുടങ്ങിയ കാരണങ്ങളുമുണ്ട്. യുവജനങ്ങളിലാണ് ആത്മഹത്യാപ്രവണത ഏറെയും. പ്രണയനൈരാശ്യം, തൊഴിലില്ലായ്മ എന്നിങ്ങനെയാണ് മറ്റുകാരണങ്ങൾ.
ഒരു ആത്മഹത്യ നടന്നാല്‍ അതിന്റെ 20 ഇരട്ടി ആത്മഹത്യാശ്രമങ്ങള്‍ നടക്കുന്നുണ്ടാകുമെന്നാണ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ. ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗം തങ്ങളുടെ ചിന്ത പ്രത്യക്ഷമായോ പരോക്ഷമായോ മറ്റുള്ളവരുമായി പങ്കുവെക്കാറുണ്ട്.
പ്രതിരോധ മാർഗങ്ങൾ...
കുടുംബപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാം ഉള്ളിൽവെച്ച് സഹിക്കാതെ കുടുംബക്കാരോടോ ആത്മാർഥ സുഹൃത്തുക്കളോടോ
മനസ്സ് തുറക്കാന്‍ ശ്രമിക്കുക
പ്രശ്നങ്ങള്‍ സങ്കീര്‍ണമാണെങ്കില്‍ ശാസ്ത്രീയമായ കൗണ്സലിങ്ങിനുപോകുക
എല്ലാ താലൂക്ക്, ജില്ല ആശുപത്രികളിലും ആഴ്ചയില്‍ ഒരുദിവസമെങ്കിലും പ്രവര്‍ത്തിക്കുന്ന ആത്മഹത്യാപ്രതിരോധ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക
മനോരോഗമാണ് മൂലകാരണമെങ്കില്‍ എത്രയും പെട്ടെന്ന് അവരെ ചികിത്സക്ക് വിധേയമാക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.