വിനായകിന് ക്രൂരപീഡനമേെറ്റന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsതൃശൂർ: പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ ഏങ്ങണ്ടിയൂർ സ്വദേശി വിനായകിന് ക്രൂര പീഡനം ഏറ്റുവെന്ന് പോസ്റ്റ്േമാർട്ടം റിപ്പോർട്ട്. തലക്കും, നെഞ്ചിലും മർദനമേറ്റതിെൻറയും കാലിലും ശരീരത്തിലും ബൂട്ട് ഉപയോഗിച്ച് ചവിട്ടിയതിെൻറയും പാടുകള്‍ ഉള്ളതായി റിപ്പോർട്ടിലുണ്ട്. വലത്തെ മുലഞെട്ടുകൾ പിടിച്ചുടച്ച നിലയിലാണ്. ശരീരം മുഴുവൻ മർദനമേറ്റിട്ടുണ്ട്.
മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ.എൻ.എ.ബാലറാമും, ഫോറൻസിക് സർജനും അസി.പ്രഫസറുമായ ഡോ.കെ.ബി.രാഖിനും തയാറാക്കിയ മൂന്ന് പേജ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തല ചേർത്ത് ഇടിച്ച വിധത്തിൽ ഇടത് ഭാഗത്തും പിറക് വശത്തും പാടുണ്ട്. തലയിൽ നിന്ന് മൂക്കിലേക്കുള്ള നാഡികൾ മുറിഞ്ഞിട്ടുണ്ട്. ഭാഗങ്ങളും ഉപഭാഗങ്ങളുമായി തിരിച്ചാണ് മർദനമേറ്റ പാടുകളെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
പാടുകളെ പഴയതും പുതിയതുമെന്ന് തിരിച്ചിട്ടിട്ടുണ്ട്. വിനായകിെൻറ ആത്മഹത്യ, പൊലീസ് നടത്തിയ കൊലപാതകമാണെന്ന ആക്ഷേപം ശക്തമായതിനിടെയാണ് പൊലീസ് മർദനം ഉറപ്പിക്കാവുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തായത്. 19 കാരനായ വിനായകിനെ മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിനാണ് പാവറട്ടി പൊലീസ് പിടികൂടിയത്. ഇയാള്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ കൊടിയ മർദനം ഏൽക്കേണ്ടി വന്നതായി ഒപ്പമുണ്ടായിരുന്ന സുഹൃത്തും ബന്ധുക്കളും ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയതായി അസി. കമീഷണര്‍ റിപ്പോര്‍ട്ട് നൽകി.
സി.പി.ഒമാരായ ശ്രീജിത്ത്, സാജന്‍ എന്നിവരെ സസ്പെൻഡ് ചെയ്ത് തൽക്കാലം മുഖം രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് നൽകാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു. വിനായകിനെ മർദിച്ചിട്ടില്ലെന്നും അച്ഛനെ വിളിച്ചു വരുത്തി പറഞ്ഞയെച്ചന്നുമായിരുന്നു പൊലീസ് വിശദീകരണം. ഇത് പൂർണമായും തള്ളുന്നതാണ് പോസ്റ്റ്േമാർട്ടം റിപ്പോർട്ട്. ഇതോടെ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.