Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘നിങ്ങളെ രക്ഷിച്ച്...

‘നിങ്ങളെ രക്ഷിച്ച് കൊണ്ടുപോകുന്നവർ നിങ്ങളുടെ മതക്കാരല്ല, നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരല്ല, ഇതുകണ്ട് നിങ്ങൾ വളരുക’; ഹൃദയം തൊടുന്ന കുറിപ്പുമായി സുജാത മോഹൻ

text_fields
bookmark_border
‘നിങ്ങളെ രക്ഷിച്ച് കൊണ്ടുപോകുന്നവർ നിങ്ങളുടെ മതക്കാരല്ല, നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരല്ല, ഇതുകണ്ട് നിങ്ങൾ വളരുക’; ഹൃദയം തൊടുന്ന കുറിപ്പുമായി സുജാത മോഹൻ
cancel

യനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്കും രക്ഷാ​പ്രവർത്തകർക്കും ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ച് മലയാളിയുടെ പ്രിയ ഗായിക സുജാത മോഹൻ. നിങ്ങളെ ഇന്ന് രക്ഷിച്ച് കൊണ്ടുപോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരോ നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരോ നിങ്ങളുടെ ചോരയോ അല്ലെന്നും സഹജീവികളെ സ്നേഹിച്ച് നിങ്ങൾ വളരണമെന്നും സുജാത ഫേസ്ബുക്ക് കുറിപ്പിൽ ഓർമിപ്പിച്ചു. നിങ്ങൾ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ ഡോക്‌ടറാവണമെന്നോ എൻജിനീയറാവണമെന്നോ അല്ല, നല്ലൊരു മനുഷ്യനാവണമെന്ന് പറയണമെന്നും അവർ കൂട്ടി​ച്ചേർത്തു. ആനോൺ എന്നയാളുടെ കുറിപ്പാണ് സുജാത മോഹൻ പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

"മക്കളെ... നിങ്ങളെ ഇന്ന് ഈ രക്ഷിച്ച് കൊണ്ടുപോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരല്ല, നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരല്ല, നിങ്ങളുടെ ചോരയല്ല...നിങ്ങളുടെ ആരുമല്ല...ഇത് കണ്ടു നിങ്ങൾ വളരുക...നിങ്ങളുടെ സഹജീവികളെ സ്നേഹിച്ചു നിങ്ങൾ വളരുക...നിങ്ങൾ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ നീങ്ങൾ പറയണം.... ഡോക്‌ടർ ആവണം എൻജിനീയർ ആവണം എന്നല്ല. 'നല്ലൊരു മനുഷ്യൻ' ആവണമെന്ന്.
വയനാടിനൊപ്പം, പ്രാർഥനകളോടെ...’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideSujata Mohan
News Summary - Sujata Mohan with a heart touching note for wayanad landslide victims
Next Story