'സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നറിയില്ല, പക്ഷേ ഞങ്ങൾ അയാളോട് ക്ഷമിക്കുന്നു'
text_fieldsചെങ്ങന്നൂർ: മൂന്നുപതിറ്റാണ്ടിന് ശേഷം വീണ്ടും ചർച്ചയാകുകയാണ് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പും ചാേക്കാ കൊലപാതകവും. ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ്' സിനിമ ചർച്ചകൾ കൊഴുത്തേതാടെയാണ് വീണ്ടും ചാക്കോ കൊലപാതകം ചർച്ചയാകുന്നത്. എന്നാൽ മൂന്നൂ പതിറ്റാണ്ടിനിപ്പുറം ഭർത്താവ് ചാക്കോയെ കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പിനോടും സംഘത്തിനോടും ക്ഷമിച്ചിരിക്കുന്നതായി അറിയിക്കുകയാണ് ശാന്തമ്മ.
'അയാൾ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന കാര്യം അറിയില്ല. എങ്കിലും സുകുമാരക്കുറുപ്പിനോടും ഭർത്താവിന്‍റെ കൊലപാതകത്തിൽ പങ്കാളികളായവരോടും ക്ഷമിക്കുന്നു' -സുകുമാരക്കുറുപ്പിനൊപ്പം കുറ്റകൃത്യത്തിൽ പങ്കാളിയായ ഭാസ്കരൻ പിള്ളയോട് ശാന്തമ്മ പറഞ്ഞു.
പതിറ്റാണ്ടുകളായി കുറ്റബോധത്തിന്‍റെ ഭാരം തന്നെ വേട്ടയാടിരുന്നുവെന്നും ഇപ്പോൾ അവ ഇല്ലാതായെന്നും കണ്ണുതുടച്ചുകൊണ്ട് പിള്ള മറുപടി പറഞ്ഞു.
'എന്‍റെ പ്രവൃത്തികളുടെ അനന്തരഫലം മനസിലാക്കാൻ ഇനിയും എനിക്ക് പക്വത വന്നിട്ടില്ല...' -വാക്കുകൾ മുഴുമിപ്പിക്കാതെ പിള്ള പറഞ്ഞുനിർത്തി.
'മറ്റുള്ളവരോട് ക്ഷമിക്കാൻ ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. ഞാൻ നിങ്ങളോട് ക്ഷമിക്കുന്നു. ഞാൻ നിങ്ങൾക്കും കുടുംബത്തിനും വേണ്ടി പ്രാർഥിക്കും' -ശാന്തമ്മ പിള്ളയുടെ കൈകളിൽ പിടിച്ച് ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. എന്നെ സഹായിക്കാനായി എന്‍റെ മുഴുവൻ യാത്രകളിലും ദൈവം തനിെക്കാപ്പമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.
ഭർത്താവിന്‍റെ കൊലപാതകത്തിൽ പ്രതികളായ പിള്ളയെയും മറ്റും കാണാൻ ശാന്തമ്മ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിവൈൻ റീട്രീറ്റ് സെന്‍റർ ഡയറക്ടർ ഫാദർ േജാർജ് പുനക്കലിനെ മാധ്യമപ്രവർത്തകൻ കുര്യാക്കോസ് വഴി അറിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം കോൺഗ്രസ് പ്രവർത്തകനായ എബി കുര്യാക്കോസും യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ടിറ്റി പാറയിലും പിള്ളയുമായി ബന്ധപ്പെടുകയും ശാന്തമ്മയുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കുകയുമായിരുന്നു. സുകുമാരക്കുറുപ്പിന്‍റെ ബന്ധു കൂടിയാണ് പിള്ള.
ചെങ്ങന്നൂരിലെ സെന്‍റ് തോമസ് മലങ്കര സിറിയൻ കാത്തലിക് പള്ളിയിൽ ശനിയാഴ്ചയായിരുന്നു ശാന്തമ്മയുടെയും കുടുംബത്തിന്‍റെയും പിള്ളയുടെയും കൂടിക്കാഴ്ച. ഇപ്പോൾ സമാധാനം തോന്നുന്നുവെന്നും ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ പോലും ഇത്രയും സന്തോഷം തോന്നിയിരുന്നില്ലെന്നും പിള്ള പ്രതികരിച്ചു.
എട്ടുലക്ഷത്തിന്‍റെ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായാണ് സുകുമാരക്കുറുപ്പും സംഘവും ചാക്കോയെ കൊലപ്പെടുത്തുന്നത്. കാറിലിട്ട് കത്തിയെരിച്ച ചാക്കോയുടെ മൃതദേഹം കുറുപ്പിേന്റതാണെന്ന് വരുത്തിതീർക്കാനും ശ്രമിച്ചിരുന്നു. 1984 ജനുവരി 21നാണ് നാടിനെ നടുക്കിയ സംഭവം. കൊലപാതകത്തിന് ശേഷം ഒളിവിലായ സുകുമാരക്കുറുപ്പിനെ ഇന്നുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. കുറുപ്പിൻറെ സഹായിയായിരുന്ന പിള്ളയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജീവപര്യന്തം തടവിന് കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.