Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.എസ്​.എസിനെ...

എൻ.എസ്​.എസിനെ വിരട്ടാമെന്ന്​ കരുതുന്നവർ മൂഡസ്വർഗത്തിൽ; മുഖ്യമന്ത്രിക്ക്​ മറുപടിയുമായി സുകുമാരൻ നായർ

text_fields
bookmark_border
nss
cancel

കോട്ടയം: എൻ.എസ്​.എസിനെതിരായ മുഖ്യമ​ന്ത്രിയുടെ പരാമർശത്തിൽ മറുപടിയുമായി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻ.എസ്​.എസിനെയോ അതിന്‍റെ നേതൃത്വത്തെയോ വിരട്ടാമെന്ന്​ ചിന്തിക്കുന്നവർ മൂഡസ്വർഗത്തിലാണെന്ന്​ അദ്ദേഹം പറഞ്ഞു.

എൻ.എസ്.എസിന് സർക്കാരിനോട് ഒരു പെരുമാറ്റം ഉണ്ടെന്ന് നാട്ടിലൊരു അഭിപ്രായം ഉയരുന്നുണ്ടെന്നും അത്​ സുകുമാരൻ നായർ മനസിലാക്കുന്നത്​ നല്ലതാണെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്​താവന. സംസ്​ഥാന സർക്കാറിനെതിരെ എൻ.എസ്​.എസ്​ നടത്തുന്ന തുടർച്ചയായ വിമർശനങ്ങളിൽ സംശയങ്ങളുയരുന്നു​ണ്ടെന്നും പിണറായി പറഞ്ഞിരുന്നു. ഇതിന്​ മറുപടിയായാണ്​ സുകുമാരൻ നായർ ഇന്ന്​ വാർത്താ കുറിപ്പ്​ പുറത്തിറക്കിയത്​.

സംസ്​ഥാന സർക്കാറിനോട്​ എൻ.എസ്​.എസ്​ ആവശ്യപ്പെട്ടത്​ മൂന്നു കാര്യങ്ങളാണെന്ന്​ സുകുമാരൻ നായർ വാർത്താകുറിപ്പിൽ അറിയിച്ചു. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച്​ വിശ്വാസികൾക്ക്​ അനുകൂലമായ നിലപാട്​ വേണം, മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക്​ 10 ശതമാനം സാമ്പത്തിക സംവരണം കേരളത്തിലും നടപ്പാക്കണം, മന്നത്തുപത്മനാഭ​െന്‍റ ജന്മദിനത്തിലെ പൊതു അവധി നെഗോഷ്യബിൾ ഇൻസ്​ട്രമെന്‍റ്​സ്​ ആക്​ടിന്‍റെ പരിധിയിൽ കൂടി ഉൾപ്പെടുത്തണം എന്നിവയായിരുന്നു അവ.

അതിൽ ശബരിമലയിലെ യുവതിപ്രവേശന വിഷയം ഇപ്പോഴും എവിടെ നിൽക്കുന്നുവെന്ന്​ ജനങ്ങൾക്കറിയാ​ം. സാമ്പത്തിക സംവരണത്തിന്‍റെ പ്രയോജനം മുന്നാക്ക വിഭാഗത്തിന്​ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. മന്നം ജയന്തി അവധി സംബന്ധിച്ച എൻ.എസ്​.എസിന്‍റെ ആവശ്യം നിസാരമായി കണ്ട്​ സർക്കാർ അവഗണിക്കുകയായിരുന്നുവെന്നും വാർത്താകുറിപ്പിൽ വിശദീകരിക്കുന്നു.

സർക്കാറിന്‍റെ പ്രവർത്തനങ്ങ​െള സംബന്ധിച്ച്​ എൻ.എസ്​.എസ്​. ഒരിക്കലും പ്രതികരിച്ചിട്ടില്ലെന്നും രാഷ്​​്ട്രീയമായി എൻ.എസ്​.എസ്​ ഇപ്പോഴും സമദൂരത്തിൽ തന്നെയാണെന്നും സുകുമാരൻ നായർ വിശദീകരിക്കുന്നു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nsssukumaran nairPinarayi Vijayan
News Summary - Sukumaran Nair replies to CM
Next Story