ജാതി സംവരണം: സുപ്രീംകോടതിയെ സമീപിക്കും –സുകുമാരന്‍ നായർ
text_fieldsചങ്ങനാശ്ശേരി: അശാസ്ത്രീയമായ ജാതി സംവരണത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പെരുന്നയില്‍ ചേർന്ന ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടുബാങ്ക് ലക്ഷ്യംെവച്ചുള്ള സംവരണ വ്യവസ്ഥയുടെ ശാസ്ത്രീയ വശം കോടതി തീരുമാനിക്കട്ടെ. സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നടപ്പാക്കണം എന്നാണ് ആവശ്യം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോ രാഷ്ട്രീയ പാര്‍ട്ടികളോ ഇതിനെ അനുകൂലിച്ചിട്ടില്ല. നിലവിലുള്ള സംവരണം നിലനിര്‍ത്തി മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് സംവരണം നല്‍കണമെന്ന് റിട്ട. മേജര്‍ ജനറല്‍ എസ്.ആര്. സിന്‍ഹു ചെയര്‍മാനായ ദേശീയ കമീഷന് റിപ്പോര്‍ട്ടിലും നടപടി സ്വീകരിച്ചിട്ടില്ല.
എന്നാൽ, സംവരണ വിഭാഗങ്ങള്‍ക്ക് വേണ്ടി വാര്‍ഷിക വരുമാന പരിധി ആറില്‍നിന്ന് എട്ട് ലക്ഷം ആക്കി. ഇത് സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് എതിരായ വെല്ലുവിളിയാണ്-അദ്ദേഹം പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രത്തിെല ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസത്തെയും അവഗണിച്ച ദേവസ്വം ഭരണസമിതി തീരുമാനത്തെ എന്‍.എസ്.എസ് എതിർത്തതോടെ അത് പിന്‍വലിച്ചു. പാരമ്പര്യം നിലനിര്‍ത്തി ഉത്രട്ടാതി വള്ളംകളി ആഘോഷിക്കണമെന്നതിലും എന്‍.എസ്.എസ് അനുകൂല നിലപാടാണ് സര്‍ക്കാർ എടുത്തത്. സമുദായത്തിലെ രണ്ട് അംഗങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് എന്‍.എസ്.എസ് പ്രാദേശിക നേതൃത്വം ഇടപെട്ടതിനെ വളച്ചൊടിച്ചാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. സമൂഹമാധ്യമ വിമര്‍ശനങ്ങള്‍ ഒരു തരത്തിലും തങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.