സുകുമാരൻ നായർ യു.ഡി.എഫ് ഏകോപനസമിതിയംഗമായിരുന്നെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മുമ്പ് യു.ഡി.എഫ് ഏ കോപന സമിതിയംഗമായിരുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യു.ഡി.എഫിെൻറ ഭാഗമായിരുന്ന അദ്ദേഹം എൻ.ഡി.പി ജനറൽ സെക്രട്ടറിയുമായിരുന്നു. പ്രസ് ക്ലബിെൻറ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
മന്നത്ത് പത്മനാഭ െൻറ മരണശേഷമാണ് എൻ.എസ്.എസ് രാഷ്ട്രീയപാർട്ടി രൂപവത്കരിച്ചത്. 1977ൽ എൻ.ഡി.പിക്ക് അഞ്ച് എം.എൽ.എമാരും ഉണ്ടായിരുന്നു. 70കളിലേക്ക് തിരിച്ചുപോകാൻ എൻ.എസ്.എസ് ഉദ്ദേശിക്കുന്നെങ്കിൽ പോകണം. അല്ലാതെ രാഷ്ട്രീയത്തിൽ ഇടപെടുന്നത് മതനിരപേക്ഷ അടിത്തറക്ക് തിരിച്ചടിയാവും. എൻ.എസ്.എസിനെ ആരും പ്രകോപിപ്പിക്കുന്നില്ല. അവർ പ്രബല സമുദായസംഘടനയാണ്. അവർക്ക് നിലപാട് സ്വീകരിക്കാം. രാഷ്ട്രീയത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നെങ്കിൽ രാഷ്ട്രീയപാർട്ടി രൂപവത്കരിച്ച് ഇടപെടണം.
രാഷ്ട്രീയപാർട്ടി രൂപവത്കരിക്കുന്നതിനെ ആരും എതിർക്കില്ല. പക്ഷേ, സമുദായസംഘടനയെന്ന് പറഞ്ഞ് രാഷ്ട്രീയത്തിൽ ഇടപെടുന്നത് സമുദായാംഗങ്ങൾക്ക് ഇഷ്ടപ്പെടില്ല. എൻ.എസ്.എസിനെ പ്രകോപിപ്പിക്കാനോ ശത്രുപക്ഷത്ത് നിർത്താനോ എൽ.ഡി.എഫ് ഉദ്ദേശിക്കുന്നില്ല. സമുദായസംഘടനകളുടെ നിർദേശം അനുസരിച്ചല്ല എൽ.ഡി.എഫ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നത്. അരൂരിൽ എസ്.എൻ.ഡി.പി പറഞ്ഞ സ്ഥാനാർഥിയെയല്ല എൽ.ഡി.എഫ് നിർത്തിയത്.
ജാതി, മത വികാരം ഇളക്കിവിടാനാണ് യു.ഡി.എഫ് ശ്രമം. മൂന്ന് മണ്ഡലങ്ങളിൽ മതപരമായ വികാരവും രണ്ടിടത്ത് ജാതി വികാരവും ഇളക്കിവിടാൻ ശ്രമിക്കുന്നു. ജാതി, മത ശക്തികളുടെ പരാജയമായിരിക്കും അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും സംഭവിക്കുക. മത, സാമുദായിക സംഘടനകൾ മുൻകാലത്തും അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ജാതി, മത ഭ്രാന്ത് കേരളം ഒരിക്കലും അംഗീകരിക്കില്ല. പാലാ ഫലത്തിെൻറ തുടർച്ചയായിരിക്കും ഇനിയുള്ള ഉപതെരഞ്ഞെടുപ്പുകളിലും ഉണ്ടാവുക. എല്ലാ മണ്ഡലത്തിലും എൽ.ഡി.എഫിന് അനുകൂലമായ മാറ്റം പ്രകടമായിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.