സുകുമാരൻ നായരുടെ നിലപാടിനൊപ്പം സമുദായം നില്‍ക്കില്ലെന്ന് എ. വിജയരാഘവൻ
text_fieldsതൃശൂർ: തെരഞ്ഞെടുപ്പ് ദിവസം ശബരിമല വിഷയമുയർത്തിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരന്‍ നായർക്കെതിരെ സി.പി.എം. സുകുമാരൻ നായരുടേത് രാഷ്ട്രീയ താൽപര്യമാണെന്ന് വ്യക്തമായെന്നും അത് തുറന്നുകാട്ടുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇടതുമുന്നണി കൺവീനർ എ. വിജയരാഘവന്‍ തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സമുദായ നേതാവിെൻറ നിലപാടല്ല സമുദായ അംഗങ്ങളുടേതെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തെളിയും. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സുകുമാരന്‍ നായര്‍ക്ക് ഇത് വ്യക്തമായതാണ്. എൽ.ഡി.എഫിനെ തോൽപിക്കുകയെന്ന രാഷ്ട്രീയ സന്ദേശം നൽകാനാണ് അദ്ദേഹം ശ്രമിച്ചത്. പക്ഷേ, സുകുമാരൻ നായരുടെ നിലപാടിനൊപ്പം സമുദായം നില്‍ക്കില്ലെന്ന് ബോധ്യമാവും- വിജയരാഘവൻ പറഞ്ഞു.
മിക്ക മണ്ഡലത്തിലും ബി.ജെ.പി വോട്ട് യു.ഡി.എഫിന് മറിച്ചതായി വിജയരാഘവൻ ആരോപിച്ചു. ബി.ജെ.പിക്ക് ഇത്തവണ ഒരു സീറ്റ് പോലും കിട്ടില്ല. കോൺഗ്രസിന് കനത്ത തിരിച്ചടിയുണ്ടാവും. എൽ.ഡി.എഫിന് തുടർഭരണം ഉറപ്പാണ്. 2016നേക്കാൾ സീറ്റ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.