സുലൈമാൻ സേട്ട് വിട പറഞ്ഞിട്ട് 15 വർഷം
text_fieldsകോഴിക്കോട്: ഐ.എൻ.എൽ സ്ഥാപക നേതാവും മൂന്നര പതിറ്റാണ്ട് കാലം പാർലമെൻറിലെ നിറസാ ന്നിധ്യവുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് വിടപറഞ്ഞിട്ട് ഇന്നേക്ക് 15 വർഷം. 2005 ഏപ് രിൽ 27ന് പുലർച്ചെയാണ് ബംഗളൂരുവിൽ അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.
1940കളിൽ വിദ്യാർ ഥി പ്രസ്ഥാനത്തിലൂടെ മുസ്ലിംലീഗിൽ എത്തിയ സേട്ട് 1949ൽ കൊച്ചിയിലെ മറിയംബായിയെ വിവ ാഹം ചെയ്തതോടെയാണ് രാഷ്ട്രീയ പ്രവർത്തനം കേരളത്തിലേക്ക് പറിച്ചുനടുന്നത്. 1960ൽ ആദ്യമായി മുസ്ലിംലീഗിന് കിട്ടിയ രാജ്യസഭ സീറ്റിലൂടെയാണ് സേട്ട് പാർലമെൻറിലെത്തുന്നത്. തുടർന്ന് മൂന്ന് പതിറ്റാണ്ട് കോഴിക്കോട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത് ലോക്സഭയിൽ എത്തി.
1980കളുടെ അവസാനം രാമജന്മഭൂമി പ്രക്ഷോഭവുമായി സംഘ് പരിവാർ രംഗത്തു വന്നപ്പോൾ, കോൺഗ്രസിെൻറ മൃദുല ഹിന്ദുത്വ നയത്തിനെതിരെ സേട്ട് പോർക്കളത്തിലിറങ്ങിയത് മുസ്ലിംലീഗ് സംസ്ഥാന നേതൃത്വവുമായി അകലാൻ കാരണമാക്കി. ഒടുവിൽ സേട്ടിനെ ലീഗ് അധ്യക്ഷ സ്ഥാനത്തുനിന്ന് താഴെ ഇറക്കുന്നതിലാണ് അത് കലാശിച്ചത്. 1994 ഏപ്രിൽ 23ന് ഇന്ത്യൻ നാഷനൽ ലീഗിന് അദ്ദേഹം രൂപം നൽകി.
എല്ലാ വർഷവും സ്ഥാപകെൻറ ചരമദിനത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാറുണ്ടെന്നും കോവിഡിെൻറയും റമദാെൻറയും പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലൂടെ അനുസ്മരണങ്ങൾ നടത്തുന്നുണ്ടെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.